കുട്ടിയെ ചവിട്ടിയ കേസ്: ഗൗരവം ഉള്‍ക്കൊണ്ടില്ല, പോലീസിന് വീഴ്ചയെന്ന് എസ്.പി.യുടെ റിപ്പോര്‍ട്ട്   


എസ്.ഐ. വരീഷ് കുമാര്‍ സ്ഥലത്ത് പോയിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുകയോ മേലധികാരികളെ യഥാസമയം വിവരം അറിയിക്കുകയോ ചെയ്തില്ല.

കുട്ടിയെ യുവാവ് ചവിട്ടി തെറിപ്പിക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്‌

തലശ്ശേരി: കാര്‍ ചാരിനിന്ന കുട്ടിയെ തലശ്ശേരിയില്‍ ചവിട്ടിത്തെറിപ്പിച്ച കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്തതില്‍ പ്രഥമദൃഷ്ട്യാ പോലീസിന് വീഴ്ചപറ്റിയെന്ന് എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ട്. റൂറല്‍ എസ്.പി. പി.ബി. രാജീവ് ആണ് വകുപ്പുതല അന്വേഷണം നടത്തിയത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍: പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചിട്ടും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അനില്‍, സ്റ്റേഷന്‍ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുരേഷ് എന്നിവര്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കാതെ പ്രതിയെ വിട്ടയച്ചു.



സ്റ്റേഷന്‍ മൊബൈല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വരീഷ് കുമാര്‍ സ്ഥലത്ത് പോയിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുകയോ മേലധികാരികളെ യഥാസമയം വിവരം അറിയിക്കുകയോ ചെയ്തില്ല.

കണ്‍ട്രോള്‍ റൂം വാഹനത്തില്‍ എസ്.ഐ., എ.എസ്.ഐ., എസ്.സി.പി.ഒ. എന്നിവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കാതെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കി. ഉത്തര മേഖലാ ഡി.ഐ.ജി.ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Content Highlights: Migrant child kicked leaning on car Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented