അസി. പ്രൊഫസർ നിയമനം: പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഉത്തരവിനെതിരെ എം.ജി. സർവകലാശാല സുപ്രീംകോടതിയിൽ


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി. സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലെ കോടതി ഇടപെൽ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.ജി. സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് മഹാത്മാ ഗാന്ധി സർവകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നത്. എം.ജി. സർവ്വകലാശാല ഉത്തരവ് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി. സർവകലാശാല പുറത്തിറക്കിയിരുന്നത്.സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അഭിമുഖത്തിന് പരമാവധി 50 മാർക്കും, അധ്യാപന അഭിരുചിക്ക് 10 മാർക്കും, ഗവേഷണ അഭിരുചിക്ക് 20 മാർക്കും,വിഷയത്തിൽ ഉള്ള അറിവിന് 10 മാർക്കും നൽകാം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം.ജി. സർവകലാശാലയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ്‌ സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Content Highlights: mg university approaches supreme court against hc order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented