തൊണ്ണൂറുകളിലെ കാറിനെ പുത്തനാക്കി എംജി ശ്രീകുമാർ; നരസിഹം, വല്യേട്ടൻ... ഓർമകളിൽ ഇനി ഒരു സവാരി


ജി.ജ്യോതിലാൽ

ആകെ ദൂരയോട്ടംപോയത് തിരുപ്പതിയിലും പുട്ടപർത്തിയിലും. 23 വർഷത്തിനുള്ളിൽ ഈ കാറ് ഓടിയത് 28,000 കിലോമീറ്റർ. ടയറുപോലും മാറ്റിയിട്ടില്ല. ഒരു സൈക്കിളിൽപ്പോലും ഉരസിയിട്ടില്ല.

എം.ജി.ശ്രീകുമാറും ഭാര്യയും തന്റെ 99 മോഡൽ കാർ മുഖംമിനുക്കിയത് കാണാൻ വർക്ക്ഷോപ്പിലെത്തിയപ്പോൾ

കൊല്ലം: അണിഞ്ഞൊരുങ്ങി പുത്തൻ ചന്തവുമായി നിൽക്കുകയാണ് 99 മോഡൽ മാരുതി 800. പുതിയ ഭാവത്തിൽ കാണുമ്പോൾ ഗായകൻ എം.ജി.ശ്രീകുമാറിന്റെ മനസ്സിലെത്തുന്നത് ചേട്ടൻ എം.ജി.രാധാകൃഷ്ണൻ ഈണമിട്ട് താൻ പാടിയ പാട്ടിലെ ഓർമകൾക്കെന്തു സുഗന്ധം എന്ന വരികളാണ്.

പാട്ട് പാടിയ കാശുകൊണ്ട് ആദ്യമായി വാങ്ങിയ വാഹനം. ഒട്ടേറെ ഹിറ്റുഗാനങ്ങൾ പാടാൻ സ്റ്റുഡിയോയിലേക്ക് ഓടിച്ചുപോയ വണ്ടി. മോഹൻലാലും പ്രിയദർശനും രവീന്ദ്രൻ മാഷും ജോൺസണും ഔസേപ്പച്ചനും അടക്കം ഒട്ടേറെ പ്രതിഭകൾ കയറിയ കാർ. അതെ, ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുത്തൻ തലമുറയിൽപ്പെട്ട മൂന്നു കാറുകൾ വേറെ ഉണ്ടെങ്കിലും ഇവനെ ഉപേക്ഷിക്കാൻ പറ്റില്ല. അത്രയും പ്രിയപ്പെട്ടത്. അതുകൊണ്ടാണ് സജീവിനെ പരിചയപ്പെട്ടപ്പോൾ ഇങ്ങനെയൊരു കാറിന്റെ കാര്യം പറഞ്ഞത്. സജീവ് അതിവിടെ കൊണ്ടുവന്നു. ചുവന്നനിറം മാറ്റി വെള്ളയാക്കി. മൊത്തത്തിൽ മിനുക്കിയെടുത്തു. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കൊല്ലം അയത്തിൽ എസ്.എസ്.ഡീറ്റെയിലിങ് സ്റ്റുഡിയോയിൽ അണിഞ്ഞൊരുങ്ങിയ തന്റെ പ്രിയപ്പെട്ട കാറിനെ കാണാനെത്തിയ എം.ജി.ശ്രീകുമാർ അതേപ്പറ്റി വാചാലനാകുമ്പോൾ ഉയരുന്നത് ഓർമയുടെ ഗൃഹാതുരസുഗന്ധം.

84-ലാണ് പാട്ടുകാരനാകാൻ ഞാൻ ചെന്നൈയിലെത്തുന്നത്. ആദ്യകാലത്ത് ഹോട്ടലിൽ താമസവും സ്റ്റുഡിയോയിൽ പോകുന്നത് ഓട്ടോയിലുമായിരുന്നു. പിന്നീട് ഞാനും കലാസംവിധായകൻ സാബു സിറിളും സുഹൃത്തുക്കളും ചേർന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങി ചെറിയ ഫ്ള‌ാറ്റ് പണിതു. പിന്നെയാണ് ഈ കാറു വാങ്ങുന്നത്. 1999-ൽ. ഒന്നരലക്ഷം രൂപയായെന്നാണ് ഓർമ. നരസിംഹം, വല്യേട്ടൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് പാടാൻപോയത് ഈ കാറിലാണ്. ഫ്ളാറ്റിൽനിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് കൂടുതലും ഉപയോഗിച്ചത്. ആകെ ദൂരയോട്ടംപോയത് തിരുപ്പതിയിലും പുട്ടപർത്തിയിലും. 23 വർഷത്തിനുള്ളിൽ ഈ കാറ് ഓടിയത് 28,000 കിലോമീറ്റർ. ടയറുപോലും മാറ്റിയിട്ടില്ല. ഒരു സൈക്കിളിൽപ്പോലും ഉരസിയിട്ടില്ല. ഇനി നമുക്ക് രണ്ടുപേർക്കുംകൂടി എറണാകുളം നഗരത്തിലൂടെ ഇതിലൊരു സവാരിപോകണം. ശ്രീകുമാർ ഒപ്പമുണ്ടായിരുന്ന ഭാര്യ ലേഖയോട് പറഞ്ഞു.

Content Highlights: mg sreekumar's 99 model maruti 800 car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented