റോഡ് വാടകയ്ക്കു നല്‍കല്‍; കരാര്‍ റദ്ദാക്കി തടിയൂരി തിരുവനന്തപുരം കോര്‍പ്പറേഷന്‍


ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന്് പരാതി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്.

ആര്യാ രാജേന്ദ്രൻ | Facebook | Arya S Rajendran

തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് അനധികൃതമായി റോഡ് വാടകയ്ക്കുനല്‍കിയ കരാര്‍ റദ്ദാക്കി തടിയൂരി കോര്‍പ്പറേഷന്‍. ഹോട്ടലുടമ കരാര്‍ ലംഘിച്ചുവെന്ന പേരിലാണ് അനുമതി റദ്ദാക്കിയത്. എന്നാല്‍, ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന്് പരാതി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്.

കരാര്‍ നല്‍കിയതില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്കു നല്‍കിയതില്‍ മന്ത്രി മുഹമ്മദ് റിയാസും റിപ്പോര്‍ട്ട് തേടിയിരുന്നു. ഹോട്ടലിന് പാര്‍ക്കിങ്ങിനായി സ്ഥലം നല്‍കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറി.റോഡ് വാടകയ്ക്കു നല്‍കിയ ഭാഗത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നോവെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും എന്‍ജിനിയറിങ് വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു.

കോര്‍പ്പറേഷനും അപേക്ഷകനും തമ്മില്‍ എഴുതിത്തയ്യാറാക്കിയ കരാറില്‍ അതുവഴിയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങ്ങിനായി എത്തുന്ന ആരെയും തടസ്സപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വാദം. എന്നാല്‍, ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സം ഉണ്ടാക്കരുതെന്നു മാത്രമാണ് കരാറിലുള്ളത്. മറ്റു വാഹനങ്ങളുടെ പാര്‍ക്കിങ്ങിന്റെ കാര്യം പറയുന്നില്ല.

ഹോട്ടലിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ്ങിന് അനുമതി നല്‍കുന്നതായാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, കരാറിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഗതാഗത ഉപദേശക സമിതിയുടെ അധികാരത്തെക്കുറിച്ചോ മേയറുടെ വിശദീകരണത്തില്‍ പറയുന്നില്ല.

മാത്രമല്ല, റോഡ് വാടകയ്ക്കു നല്‍കല്‍ 2017 മുതല്‍ നടത്തുന്നുണ്ടെന്നും മേയറുടെ പത്രക്കുറിപ്പില്‍ പറയുന്നു. പാര്‍ക്കിങ്ങിന് എത്തുന്ന ആരെയും തടയാന്‍ റോഡ് വാടകയ്ക്ക് എടുത്ത ആള്‍ക്ക് അധികാരമില്ലെന്നും മേയര്‍ അറിയിച്ചു. ചൊവ്വാഴ്ച കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്്. റോഡ് വാടകയ്ക്കു നല്‍കിയ വിഷയം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലില്‍ ഉന്നയിക്കും.

നടപടിയെടുക്കണം -ബി.ജെ.പി.

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡ് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു.

അധികാരമില്ലെന്നറിഞ്ഞിട്ടും മുദ്രപത്രത്തില്‍ വ്യാജകരാറാണ് സെക്രട്ടറിയുണ്ടാക്കിയത്. ഇത്തരം കരാറുണ്ടാക്കിയ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് എതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗണ്‍സില്‍ കക്ഷിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കി.

കൗണ്‍സിലര്‍മാരായ തിരുമല അനില്‍, എം.ആര്‍.ഗോപന്‍, വി.ജി.ഗിരികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കോടതിയെ സമീപിക്കും -യു.ഡി.എഫ്.

എം.ജി. റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് ഏരിയ അനുവദിച്ച കോര്‍പ്പറേഷന്‍ നടപടിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നിഴലിക്കുന്നതെന്ന് യു.ഡി.എഫ്. നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.പത്മകുമാര്‍ ആരോപിച്ചു. കോര്‍പ്പറേഷനിലെ അഴിമതിപ്പട്ടികയുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും ഇതിനെതിരേ യു.ഡി.എഫ്. കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: mg road parking controversy, corporation canceled contract


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented