Representative Image| Photo: Canva.com
കൊച്ചി: പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പുഷ് 360 സ്ഥാപനത്തിലെ സ്ത്രീകൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചു. കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവാവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുഷ് 360 വനിതാ ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ചത്.
ആർത്തവാവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നതെന്ന് പുഷ് 360 സി എം ഡി വി എ ശ്രീകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥാപനത്തിലെ സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവാവധി പ്രഖ്യാപിച്ചപ്പോൾ പുഷ് 360യിലെ വനിതാ ജീവനക്കാർക്കും അവധി നൽകുന്നതിന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പുഷിൽ 21- 45 വയസിനിടയിലുള്ള ഒൻപതു സ്ത്രീകലാണ് ജോലി ചെയ്യുന്നത്. ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും പുഷ് 360ലെ സ്ത്രീകൾക്ക് അവധി ലഭിക്കും.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിൽ ആര്‍ത്തവാവധി നല്കാൻ തീരുമാനിച്ചത് വലിയ ചർച്ചയായിരിക്കെയാണ് പുഷ് 360 സ്ഥാപനത്തിലെ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്നത്.
Content Highlights: menstrual leave for employees in push 360 kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..