കെഎസ്ആർടിസി ബസിൽ പതിച്ച അറിയിപ്പ്
തിരുവനന്തപുരം: ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളുവെന്ന നിബന്ധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചുതുടങ്ങി. 2020 ജൂണില്‍ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറങ്ങിയിരുന്നെങ്കിലും യാത്രക്കാരുടെ ശ്രദ്ധയില്പ്പെട്ടാത്തതിനാലാണ് ഇപ്പോള്‍ ബസുകളില്‍ വ്യാപകമായി നോട്ടീസ് പതിക്കുന്നത്.
അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് ചില സന്ദര്‍ഭങ്ങളില്‍ മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വനിതാ കണ്ടക്ടര്‍മാരുടെ സീറ്റില്‍ പുരുഷന്മാര് ഇരിക്കരുതെന്ന ഉത്തരവ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ഇക്കാര്യം അറിയാത്ത പലരും കണ്ടക്ടര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നുവെന്ന് വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ട സാചര്യത്തിലാണ് ബസുകളില്‍ വ്യാപകമായി നോട്ടീസ് പതിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
Content Highlights: men passengers should not sit with women conductors; kstrc notice on buses
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..