തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവര്‍. എന്നാൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. തുടർന്ന് അവിടെനിന്ന് തിരുച്ചുവരും വഴി കല്ലാർ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. 

രണ്ടു പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ അഭിലാഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിനോടൊപ്പം ഒഴുക്കിൽ പെട്ടയാൾ അരക്കിലോമീറ്ററോളം ഒഴുകി ഒരു വള്ളിയിൽ പിടിച്ചുനിന്നു. നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്ക് പോകുന്നതിന് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയിൽ പെടാതെ ആദിവാസി കോളനി വഴി ഇവർ ഡാമിന്റെ പരിസരത്തേക്ക് പോയതെന്നാണ് വിവരം. വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Men drowned in Vithura Kallar river