ബസ് ജീവനക്കാരന്‍ മകനെ ആക്രമിക്കുന്നത് കണ്ടയാള്‍ കുഴഞ്ഞുവീണ് മരിച്ചു


ഫസലുദീൻ

പറവൂര്‍: റോഡിലുണ്ടായ തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ കത്തിയുമായി മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് മരിച്ചു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി കിഴക്കേപ്പറമ്പില്‍ ഫസലുദീന്‍ (54) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 7.45-ന് എന്‍.എച്ച് 66-ല്‍ പറവൂര്‍ കണ്ണന്‍കുളങ്ങരയാണ് സംഭവം. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നര്‍മദ ബസിലെ ജീവനക്കാരനാണ് ഫസലുദീന്റെ മകന്‍ ഫര്‍ഹാനെ ആക്രമിച്ചത്. ബസിന് സൈഡ് കൊടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന്, കാറില്‍ ബസ് ഇടിപ്പിക്കുകയും കണ്ണാടി പൊട്ടുകയും ചെയ്തു.

ഇതിനിടെ ഫര്‍ഹാന്‍ മുന്നില്‍ കാര്‍ കൊണ്ടുവന്നിട്ട് ബസ് തടഞ്ഞു. തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ കത്തിയെടുത്തു. കുത്തുന്നതു തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇത് കാറിലിരുന്ന് കണ്ട ഫസലുദീന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ ബസ് ജീവനക്കാര്‍ വണ്ടിയെടുത്ത് കടന്നുകളഞ്ഞു. ബസ് പിടികൂടാന്‍ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.


Content Highlights: Men collapse and die seeing attack against son in Parvoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented