കടലിൽ ചാടാനിറങ്ങിയ അമ്മയെയും മക്കളെയും ജീവിതത്തിലേക്ക് തിരികെക്കയറ്റി; മേൽപ്പറമ്പ് പോലീസിന് ആദരം


മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസിനും സി.പി.ഒ.മാർക്കും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഗുഡ് സർവീസ് എൻട്രി സമ്മാനിച്ചപ്പോൾ

പൊയിനാച്ചി: ജീവൻ പിടിവിട്ടുപോകുമായിരുന്ന നിമിഷത്തിൽ യുവതിയെയും മൂന്നുമക്കളെയും യഥാസമയം ഇടപെട്ട് രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.രാജേന്ദ്രൻ, കെ.രാമചന്ദ്രൻ നായർ, എ.ആർ. ക്യാമ്പിലെ സി.പി.ഒ.മാരായ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവർക്കാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന മികച്ച സേവനത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. ജില്ലാ പോലീസ് ഓഫിസിൽ നടന്ന പരിപാടിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ.സുധാകരൻ, സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സതീന്ദ്രൻ എന്നിവരും പങ്കെടുത്തു.

ഞായറാഴ്ചയാണ് ഉദുമ പഞ്ചായത്തിലെ യുവതി ഭർത്താവിന്റെ അവഗണനയിൽ മനംനൊന്ത് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്.

മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാനായിരുന്നില്ല. സംശയം തോന്നി യുവതിയുടെ സഹോദരി മേൽപ്പറമ്പ് പോലീസിന്റെ സഹായം തേടുകയായിരുന്നു.

കാണാതായവരുടെ തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറിയിരുന്നു. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേന്ദ്രനെയും രാമചന്ദ്രനെയും അന്വേഷണത്തിന് വിട്ടു. യുവതിയും മൂന്ന്‌ കുട്ടികളും ഓട്ടോറിക്ഷയിൽ കയറിപ്പോയതായി പരിസരവാസികൾ അറിയിച്ചു.

ഏറെ അന്വേഷണത്തിനൊടുവിൽ ഡ്രൈവറെ പോലീസ് കണ്ടെത്തിയപ്പോൾ കീഴൂർ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം ഇറക്കിയതായി വിവരം കിട്ടി. കീഴൂരിലെ പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിച്ച് ഫ്ളയിങ്‌ സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയേഷ്, ടോണി ജോർജ് എന്നിവരോട് പെട്ടെന്നുതന്നെ ചെമ്പരിക്കയിലേക്ക് പോകാൻ ഇൻസ്പെക്ടർ നിർദേശിച്ചു.

പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായിനിൽക്കുന്ന യുവതിയെയും മൂന്നുമക്കളെയുമാണ് കുതിച്ചെത്തിയ പോലീസുകാർ കണ്ടത്. ക്ഷമാപൂർവം അവരെ സാന്ത്വനിപ്പിച്ച് കല്ലിനുമുകളിൽനിന്ന് താഴെയിറക്കിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും ചേർന്ന് കുടുംബത്തെ സമാശ്വസിപ്പിച്ചു.

ഇവരെ പോലീസ് ജീപ്പിൽ കയറ്റി മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് കാൺസലിങ് നൽകി ജീവിതത്തിൽ പ്രതീക്ഷ വളർത്തിയശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. സംഭവമറിഞ്ഞ സുമനസ്സുകൾ പാവപ്പെട്ട കുടുംബത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.

കുടുംബത്തിന് നിയമപരമായ എല്ലാ പരിരക്ഷയും ഒരുക്കി സന്നദ്ധസംഘടനാപ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് സ്ത്രീയുടെയും മക്കളുടെയും വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മേൽപ്പറമ്പ് പോലീസ്.

Content Highlights: melpparamb police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented