ടൂറിസം മേഖലയിൽ മാസ് വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കം; കൊച്ചിയിൽ 2500 പേര്‍ വാക്‌സിന്‍ സ്വീകരിക്കും


സ്വന്തം ലേഖിക

ടൂറിസം മേഖലയിലുള്ളവർക്കായുള്ള മാസ്സ് വാക്‌സിനേഷൻ ഡ്രൈവിൽ നിന്ന്

എറണാകുളം: കൊച്ചിയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാസ് വാക്സിനേഷൻ ഡ്രൈവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മാസ് വാക്സിനേഷൻ ഡ്രൈവ് കൊച്ചി മേയർ എം അനിൽ കുമാറും ജില്ലാ കളക്ടർ ജാഫർ മാലികും ചേർന്ന് ഉദ്ഘാടനം ചെയ്തു.

മരട് ബി ടി എച്ച് സരോവരത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് വാക്സിനേഷൻ നൽകാൻ കഴിയുമെന്ന് കരുതുന്നതായി ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ എസ് ശിവദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ടൂറിസം മേഖലയിലെ എല്ലാവർക്കും വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവ് ടൂറിസം കേന്ദ്രങ്ങളെ സമ്പൂർണ വാക്സിനേറ്റഡ് മേഖലകളാക്കി മാറ്റും. പുനരുജ്ജീവന പദ്ധതികളുടെ ഭാഗമായാണ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.

കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടൂർ ഓപ്പറേറ്റർമാർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഗൈഡുകൾ, ഹൗസ് ബോട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ തുടങ്ങിയവർ ഉൾപ്പെടുന്ന ടൂറിസം മേഖയിലുള്ളവർക്കായി കേരളത്തിലെ എല്ലാ ജില്ലകളിലും 2021 ജൂലൈ 31 ന് മുമ്പ് വാക്സിനേഷൻ ഡ്രൈവ് നടത്തും.

Content Highlights:mega vaccination drive for tourism faculties

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented