തിരുവനന്തപുരം: മെഗാ വാക്‌സിനേഷന്‍ ദൗത്യത്തിന് പ്രതിസന്ധിയായി സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വാക്‌സിന്‍ എത്തിച്ച് ക്യാമ്പ് തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോണ്‍ടാക്റ്റ് ട്രോസിങ് ശക്തമാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കാനും തീരുമാനമായി. 

മെഗാ വാക്‌സിന്‍ ക്യാമ്പുകളിലേക്ക് നല്‍കാന്‍ പല ജില്ലകളിലും നല്‍കാന്‍ വാക്‌സിന്‍ സ്റ്റോക്ക് കുറവായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. വാക്‌സിന്‍ സ്റ്റോക്ക് കുറവുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍നിന്ന് വാക്‌സിന്‍ എത്തിക്കും. വാക്‌സിന്‍ ക്യാമ്പ് നിലവിലെ രീതിയില്‍ തുടരും.

സംസ്ഥാനത്താകെ എട്ട് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. 15ന് കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Content Highlights: Mega Vaccination Camp In Kerala