മെഡിസെപ്: പദ്ധതിയിലില്ലാത്ത ആശുപത്രികളിലും സേവനം


ഉണ്ണി ശുകപുരം

അപകടങ്ങള്‍, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയ്ക്കാണ് ചികിത്സച്ചെലവ് തിരിച്ചുകിട്ടുക.

പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി

എടപ്പാള്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ചേരാത്ത ആശുപത്രികളിലും റീഇംപേഴ്സ്മെന്റ് സൗകര്യം. അപകടങ്ങള്‍, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയ്ക്കാണ് ചികിത്സച്ചെലവ് തിരിച്ചുകിട്ടുക. ഇക്കാര്യം മെഡിസെപ്പിന്റെ ഹാന്‍ഡ് ബുക്കിലുണ്ടെങ്കിലും ജീവനക്കാര്‍ക്കിടയിലും പെന്‍ഷന്‍കാരിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാല്‍ ഇതിന്റെ ഗുണം കിട്ടാതെ പോകുകയാണ്.

ആവശ്യമായ രേഖകള്‍

  • ചികിത്സയ്ക്ക് വിധേയനായ വ്യക്തി പദ്ധതിയിലംഗമാണെന്നും ആശുപത്രി മെഡിസെപ് പാനലിലുള്‍പ്പെട്ടതല്ലെന്നും രോഗിക്ക് അത്യാവശ്യ ചികിത്സ ആവശ്യമായതിനാല്‍ അതു നല്‍കിയിട്ടുണ്ടെന്നുമുള്ള ഡോക്ടറുടെ കത്ത്.
  • ഡോക്ടര്‍ എഴുതി ഒപ്പിട്ടു നല്‍കുന്ന നിശ്ചിത (പാര്‍ട്ട്-ബി) ഫോറം.
  • ചികിത്സിക്കുമ്പോള്‍ നടത്തിയ എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളും
  • അസല്‍ ബില്ലുകള്‍, വിടുതല്‍ രേഖ. മെഡിസെപ് ഐ.ഡി. രേഖ, ആധാര്‍, ബാങ്ക് അക്കൗണ്ട് (അല്ലെങ്കില്‍ കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ്) എന്നിവയുടെയെല്ലാം പകര്‍പ്പുകള്‍ രോഗി സ്വയം പൂരിപ്പിക്കേണ്ട ഫോറത്തില്‍ (പാര്‍ട്ട്-എ) ഡിസ്ചാര്‍ജ് ചെയ്ത് 15 ദിവസത്തിനകം ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നിയോഗിച്ച ഏജന്‍സികള്‍ക്ക് അയക്കണം
  • ഇവയുടെ പകര്‍പ്പുകള്‍ info.medisep@kerala.gov.in എന്ന വിലാസത്തിലും അയക്കണം.

Content Highlights: Medisep Kerala hospitals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented