തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വീസ് കമ്പനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി.എച്ച്.എല്‍. അറിയിച്ചു. 

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡെലിവറി ബോയ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ സമൂഹവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 23 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു. സ്‌കൂളുകളെ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നല്‍കുക. 12500 ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ക്രിസ്ത്യന്‍ പള്ളികളികളില്‍ പരമാവധി 20 പേരെ ഉള്‍ക്കൊള്ളിച്ച് വിവാഹചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; ഇടുക്കിയില്‍ നാലു പേര്‍ക്ക് | Read More..

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല; ഭീഷണി നിലനില്‍ക്കുന്നു- മുഖ്യമന്ത്രി | Read More..

10 ജില്ലകള്‍ ഓറഞ്ച് സോണില്‍, നാലെണ്ണം റെഡ് സോണില്‍; കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകള്‍ | Read More..

കോട്ടയം, പരിയാരം മെഡിക്കല്‍ കോളേജുകളിലെ കോവിഡ് 19 പരിശോധനാ ലാബുകള്‍ക്ക് ICMR അംഗീകാരം | Read More..

ക്രിസ്ത്യന്‍ വിവാഹത്തിന് 20 പേര്‍ക്ക് പങ്കെടുക്കാം;നോമ്പുകാലത്ത് ഹോട്ടല്‍ പാഴ്‌സല്‍ രാത്രി 10 മണിവരെ | Read More..

വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലുമുണ്ടാകണം- മുഖ്യമന്ത്രി | Read More..

പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ കൊറിയര്‍ സംവിധാനം; പോലീസുകാര്‍ക്ക് ഉള്‍പ്പെടെ ആന്റിബോഡി ടെസ്റ്റ് | Read More..

തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കാം; 60 വയസിന് മുകളിലുള്ളവര്‍ മാറിനില്‍ക്കണം: മുഖ്യമന്ത്രി  | Read More..

വെന്റിലേറ്ററും കിറ്റുകളും സംസ്ഥാനത്ത് നിര്‍മ്മിക്കുന്നു, വ്യവസായലോകത്തെ പ്രശംസിച്ച് മുഖ്യമന്ത്രി | Read More..

ആരോപണങ്ങളെ ചിരിച്ചു തള്ളി മുഖ്യമന്ത്രി; കാനവും കോടിയേരിയും കണ്ടതില്‍ അസ്വാഭാവികതയില്ല | Read More

 

Content Highlights:  medical supply for expats through dhl courier, anti body test for police,health workers delivery boys and migrant labours