ചൈനയിൽ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും


ബാങ്കോക്ക് വഴിയാണ് അവർ കൊച്ചിയിലേക്ക് എത്തുന്നത്

Image|AP

ന്യൂഡൽഹി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിയോടെ നാട്ടിലേക്ക് പുറപ്പെടുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. ബാങ്കോക്ക് വഴിയാണ് അവർ കൊച്ചിയിലേക്ക് എത്തുന്നത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമാകും.

കൊറോണ വൈറസ് ബാധ പടരുന്ന ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ സഹായം അഭ്യർഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ സന്ദേശമിട്ടിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ ഓഫീസ് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ടത്.

യുനാൻ പ്രവിശ്യയിലെ ഡാലി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളാണ് വീഡിയോ സന്ദേശമിട്ടത്. നാട്ടിലേക്കു തിരിക്കാനായി കോളേജ് വിട്ടിറങ്ങിയ ഇവർ വിമാനത്താവളത്തിൽനിന്നാണ് സംസാരിച്ചത്.

ഫെബ്രുവരി അവസാനത്തോടെ വിസ തീരുന്നതിനാൽ പുതുക്കിയ ശേഷമേ ടിക്കറ്റെടുക്കാൻ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ മൂന്നിനാണ് ടിക്കറ്റെടുക്കാൻ കഴിഞ്ഞത്. സ്‌കൂട്ട് എയർലൈൻസിന്റെ ടിക്കറ്റാണു ലഭിച്ചത്. സിങ്കപ്പൂർ വഴി തിരുവനന്തപുരത്തേക്കായിരുന്നു വിമാനം. എന്നാൽ, സിങ്കപ്പൂർ പൗരന്മാരെയല്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നു പറഞ്ഞ് യാത്ര നിഷേധിച്ചു. ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇനി കോളേജിലേക്കു തിരിച്ചുപോകാനുമാകില്ല. കോളേജിൽത്തന്നെ തുടരാനായിരുന്നു നിർദേശം. ഭക്ഷണവും ആവശ്യത്തിനില്ല. ദിനംപ്രതി കൊറോണ കേസുകൾ കൂടിവരുകയാണ്. സുരക്ഷിതമല്ലെന്നുകണ്ടാണ് കോളേജ് വിട്ടിറങ്ങിയത്. മറ്റെവിടെയും പോകാൻ കഴിയാത്ത അവസ്ഥയാണ്- വീഡിയോയിൽ വിദ്യാർഥികളിൽ ഒരാൾ പറഞ്ഞിരുന്നു.

Content Highlights: Medical students trapped in chinese airport arrive at Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented