റഷ്യ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു, യുക്രൈന്‍ അനുവദിച്ചില്ല; ഹരികൃഷ്ണന്‍ നാടണഞ്ഞത് പോളണ്ട് വഴി


സ്വന്തം ലേഖകന്‍

ഹരികൃഷ്ണൻ

തിരുവനന്തപുരം: താമസസ്ഥലത്തിന് സമീപം റഷ്യന്‍-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ ബങ്കറിനുള്ളില്‍ ഒരുനേരം മാത്രം ആഹാരം കഴിച്ച് ജീവനും കൈയില്‍ പിടിച്ച് കഴിഞ്ഞ വിദ്യാര്‍ഥികളുടെ അവസ്ഥ നടുക്കത്തോടെ വിവരിക്കുകയാണ് ഹരികൃഷ്ണന്‍. യുദ്ധഭൂമിയില്‍നിന്ന് ഓപറേഷന്‍ ഗംഗയിലൂടെ നാടണഞ്ഞ തിരുവനന്തപുരം വെമ്പായം കൊപ്പം സ്വദേശിയും യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹരികൃഷ്ണന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സമീപത്തുനിന്ന മാതാപിതാക്കളുടെ കണ്ണുകളിലും അതിന്റെ ഉള്‍ഭയം നിഴലിച്ചു.

ആദ്യ നാളുകളില്‍ ശേഖരിച്ചു വെച്ചിരുന്ന ആഹാരം തീര്‍ന്നു തുടങ്ങിയപ്പോള്‍ ഭക്ഷണം രണ്ടു നേരം എന്നുള്ളത് ഒരു നേരമായി ചുരുക്കി. ഷെല്ലുകള്‍ ഞങ്ങള്‍ താമസിക്കുന്നതിനടുത്തു വീണുപൊട്ടാന്‍ തുടങ്ങി ആ സമയം ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം നന്നായി കുലുങ്ങുമായിരുന്നു. പിന്നെ നിലയ്ക്കാത്ത വെടിയൊച്ചകളും സ്ഥിരമായി- ഹരികൃഷ്ണന്‍ പറയുന്നു. ബങ്കറിനുള്ളില്‍ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമായിരുന്നു. മഞ്ഞു വീഴ്ച സമയത്തു അത് ശേഖരിച്ച് ഉരുക്കിയാണ് കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റിയത്.

കുടിവെള്ളത്തിനായി മഞ്ഞ് ശേഖരിച്ച് വച്ചിരിക്കുന്നു

ബങ്കറിനുള്ളില്‍ കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്ട്രിക് സബ് സ്റ്റേഷനും, വാട്ടര്‍ സപ്ലെയും റഷ്യന്‍ സൈന്യം ബോംബിട്ടു തകര്‍ത്തതോടെ വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥയായിരുന്നു. ബങ്കറിനുള്ളില്‍ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പഠിക്കുന്ന ഹരികൃഷ്ണന് ഒപ്പം 600 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു അതില്‍ 540 പേര്‍ ഇന്ത്യക്കാരായിരുന്നു. അവരില്‍ മുക്കാല്‍ഭാഗവും മലയാളികളും ആയിരുന്നു കൂടെ ഉണ്ടായിരുന്നവരില്‍ എല്ലാവരും നാട്ടില്‍ എത്തിയതായി ഹരികൃഷ്ണന്‍ പറഞ്ഞു

ബങ്കറിനുള്ളിലെ ജീവിതം

ഇവര്‍ താമസിച്ചിരുന്ന സുമിയില്‍നിന്നും റഷ്യ വഴി വരുന്നതിനായിരുന്നു എളുപ്പമാര്‍ഗം. എന്നാല്‍ യുക്രൈന്‍ അധികൃതര്‍ അതു അനുവദിച്ചിരുന്നില്ല. റഷ്യ അതിര്‍ത്തി തുറന്നുകൊടുക്കുകയും ഇവരെ രക്ഷപ്പെടുന്നതിനായി 130 ബസ്സുകള്‍ അതിര്‍ത്തിയില്‍ എത്തിക്കുകയും ചെയ്തത് ഇവര്‍ അറിഞ്ഞിരുന്നു. പക്ഷേ യുക്രൈന്‍ സര്‍ക്കാര്‍ അതു തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ റഷ്യ വഴി രക്ഷപ്പെടാനുള്ള വഴി അടഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുമി സ്റ്റേറ്റില്‍ നിന്നും പുറത്തുവിടാതെ നിര്‍ത്തിയാല്‍ ആ ഭാഗത്തുള്ള അക്രമങ്ങള്‍ക്ക് ചെറിയ ഇളവ് കിട്ടുമെന്ന് ഭരണകൂടം കരുതിയിട്ടുണ്ടാകും എന്നു അവിടെ സംസാരം ഉണ്ടായിരുന്നെന്ന് ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഈ സ്റ്റേറ്റില്‍നിന്ന് മാറിയശേഷം അവിടെ ആക്രമണം തുടങ്ങി. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി കെട്ടിടത്തിന്റ ചില്ലുകള്‍ തകര്‍ന്നതായും ഇന്ന് പുലര്‍ച്ചെയും അവിടെ അക്രമം നടക്കുന്നതായി ഇപ്പോള്‍ യുക്രൈയില്‍ ഉള്ള യുക്രൈന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതായും ഹരി കൃഷ്ണന്‍ പറയുന്നു

ഒടുവില്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം പോളണ്ടിലേക്ക് പോകാനുള്ള വഴിതെളിഞ്ഞു. പോളണ്ടിലെത്തി അവിടെനിന്നാണ് നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യന്‍ എംബസി നല്ല സംരക്ഷണം നല്‍കിയാണ് ആണ് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിച്ചതെന്നും ഹരികൃഷ്ണന്‍ പറയുന്നു. നാട്ടില്‍ എത്തിയതിനു ദൈവത്തിനോടും ഞങ്ങള്‍ക്ക് വേണ്ടി ഇടപ്പെട്ടവരോടും നന്ദി അറിയിക്കുകയാണ് ഈ വിദ്യാര്‍ഥി. മന്ത്രി ജി.ആര്‍. അനില്‍, ഹരികൃഷ്ണന്റെ വീട് സസന്ദര്‍ശിച്ചിരുന്നു.

Content Highlights: medical student harikrishnan's story of escape from ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented