മരിച്ചത് 2017ല്‍, ആനുകൂല്യം നിഷേധിച്ചത് 2020ലെ ഉത്തരവ് കാട്ടി; നീതിനിഷേധം, ആരോഗ്യവകുപ്പിനെതിരേ പരാതി


സോമി മുണ്ടയ്ക്കല്‍

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കുന്നു എന്നതിന് ഉദാഹരണംകൂടിയാണിത്.

അനിത ലൂക്കോസ്, ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്

കരിങ്കുന്നം: മരിച്ച അധ്യാപികയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം ആരോഗ്യവകുപ്പ് നിഷേധിച്ചു. മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് ഇറങ്ങിയ ഉത്തരവിന്റെ പേരുപറഞ്ഞായിരുന്നു ഈ നീതിനിഷേധം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കുന്നു എന്നതിന് ഉദാഹരണംകൂടിയാണിത്.

അര്‍ബുദം ബാധിച്ച്, അഞ്ചുവര്‍ഷംമുന്‍പ് മരിച്ച കരിങ്കുന്നം ചന്ദ്രപ്പിള്ളില്‍ അനിത ലൂക്കോസിനെ (50) ചികിത്സിച്ചതിന് ലഭിക്കേണ്ട ആനുകൂല്യമാണ്, അത് കഴിഞ്ഞിറങ്ങിയ ഉത്തരവുകാട്ടി ആരോഗ്യവകുപ്പ് നിഷേധിച്ചത്. അനിത ചികിത്സയിലായിരുന്ന ആശുപത്രികള്‍, സര്‍ക്കാരിന്റെ ആനുകൂല്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കാരണംപറഞ്ഞിരിക്കുന്നത്.

2017-ലാണ് അനിത മരിച്ചത്. അതുകഴിഞ്ഞ് മൂന്ന് വര്‍ഷംകഴിഞ്ഞ് ഇറങ്ങിയ ഉത്തരവിലാണ് ഈ ആശുപത്രികള്‍ ഒഴിവാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനിതയുടെ ചികിത്സാക്കാലത്ത് ഇവ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇക്കാര്യം, ബോധപൂര്‍വം മറച്ചുവെച്ചാണ് റീഇംപേഴ്‌സ്‌മെന്റ് നിഷേധിച്ചത്.

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന അനിതയ്ക്ക് 2014-ലാണ് അര്‍ബുദം പിടിപെട്ടത്. വെല്ലൂരിലും എറണാകുളത്തെ രണ്ട് ആശുപത്രികളിലുമായി ചികിത്സിച്ചു. അനിതയുടെ ഭര്‍ത്താവ് സി.സി. ജോയി അന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാ ആനുകൂല്യപ്രകാരം മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കുന്നതിനായി, അദ്ദേഹം അപേക്ഷ നല്‍കി.

2014-ല്‍ വെല്ലൂരിലെ ആദ്യഘട്ടചികിത്സയുടെ ഭാഗമായി 1.53 ലക്ഷം രൂപ ലഭിച്ചു പിന്നീടും ഓരോ ചികിത്സയ്ക്കുശേഷവും അപേക്ഷയും ബില്ലുകളും സമര്‍പ്പിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസും, ആരോഗ്യവകുപ്പും അപേക്ഷ പരിശോധിച്ചിട്ട് തുക അനുവദിക്കുന്നതിനായി സെക്രട്ടേറിയറ്റിലേക്ക് അയച്ചു. എന്നാല്‍, ഇതൊന്നും അനുവദിച്ചില്ല. ഇതിനിടെ, 2017 ഓഗസ്റ്റ് 22-ന് അനിത മരിച്ചു. 2021-ല്‍ ജോയി വിരമിച്ചു.

എന്നിട്ടും പണം കിട്ടിയില്ല. അനിത മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷം ജൂലായിലാണ് പണം അനുവദിക്കാനാകില്ലെന്നുകാട്ടി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി, ഡയറക്ടറേറ്റിന് മറുപടി നല്‍കിയത്.

2020 ജൂണ്‍ 12-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. നീതിനിഷേധത്തിനെതിരേ ജോയി ആരോഗ്യമന്ത്രിക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

Content Highlights: medical benefits denied, complaint against health department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented