രമ്യ ഹരികുമാർ, ജോസി ബാബു
തിരുവനന്തപുരം: സിനിമ, ടെലിവിഷന്‍, മാധ്യമ മേഖലകളിലായി നൽകി വരുന്ന മീഡിയ സിറ്റിയുടെ ഒമ്പതാമത് മാധ്യമ ശ്രേഷ്ഠ പുരസ്കാരത്തിന് മാതൃഭൂമിയിലെ ജോസി ബാബു, രമ്യ ഹരികുമാർ എന്നിവർ അർഹരായി. പുരസ്കാര വിതരണവും നെടുമുടി വേണു അനുസ്മരണവും ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി. ഹാൾ ) നടക്കും. മീഡിയ സിറ്റി ചെയര്‍മാന്‍ വി. സുരേന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിക്കും. മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ ചലച്ചിത്ര സംവിധായകരായ ടി .എസ്. സുരേഷ് ബാബു, തുളസിദാസ്, നിര്‍മാതാവ് കല്ലിയൂര്‍ ശശി, ക്യാമറാമാന്‍ അനില്‍ ഗോപിനാഥ് എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കും. കോവിഡ് കാലഘട്ടത്ത് ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെയും ആദരിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം. എൽ. എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഫിയൂക് പ്രസിഡന്റ് കെ.വിജയകുമാര്‍, വേള്‍ഡ് റെക്കോര്‍ഡ് ഓഫീസര്‍ ഷെറീഫ ഹനീഫ, അഡ്ജുഡിക്കേറ്റര്‍ വിവേക് ആര്‍ നായര്‍,കരമന ജയൻ, പാളയം രാജൻ, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മനു സി. കണ്ണൂർ, ജനറൽ മാനേജർ ഡോ. ആർ. വേലായുധൻ തുടങ്ങിയവർ സംസാരിക്കും.
മാധ്യമ ശ്രേഷ്ഠ പുരസ്കാരങ്ങൾ
ജോസി ബാബു (മാതൃഭൂമി കോട്ടയം)
മോഹന്‍ ദാസ് എന്‍.എസ് (മാധ്യമം)
ശിവകൈലാസ് (ജന്മഭൂമി )
കോവളം സതീഷ് ( കേരളകൗമുദി )
ജി.അരുണ്‍ ( മംഗളം )
രമ്യ ഹരികുമാര്‍ ( മാതൃഭൂമി കോഴിക്കോട് )
വി.എസ് രഞ്ജിത്ത് (24 ന്യൂസ് )
അരുണ്‍ കുമാര്‍ ആര്‍ (ജനം ടി.വി )
മികച്ച സിനിമ : പത്തൊമ്പതാം നൂറ്റാണ്ട്. നിര്‍മാതാവ് : ഗോകുലം ഗോപാലന്‍
മികച്ച സംവിധായകന്‍ : വിനയന്‍ (പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച നടന്‍ : കുഞ്ചാക്കോ ബോബന്‍ (സിനിമ : ന്നാ താന്‍ കേസ് കൊട് )
മികച്ച നടി : ഗായത്രി ശങ്കര്‍ ( ന്നാ താന്‍ കേസ് കൊട്).സംഗീത സംവിധായകൻ :ഔസേപ്പച്ചൻ (ചിത്രം : എല്ലാം ശരിയാകും )
ഗാനരചയിതാവ് : റഫീക്ക് അഹമ്മദ് (ചിത്രം : രണ്ട് )
സഹനടന്‍ : ജയന്‍ ചേര്‍ത്തല (ഇ.എം.ഐ)
സഹ നടി : ആര്യ സലീം (കാസിമിന്റെ കടല്‍ )
കാലിക പ്രസക്തിയുള്ള സിനിമ : കാസിമിന്റെ കടല്‍ ( നിര്‍മാതാവ് : ടി.എസ്. ജയകുമാര്‍, സംവിധാനം : ശ്യാമപ്രസാദ്)
സമകാലീന പ്രസക്തിയുള്ള സിനിമ : മാടന്‍ (സംവിധാനം : ആര്‍.ശ്രീനിവാസന്‍)
സിനിമ പി ആർ ഒ : റഹിം പനവൂർ
മികച്ച സീരിയല്‍ : സസ്‌നേഹം.
മികച്ച സീരിയൽ സംവിധായകന്‍ : ശ്രീജിത്ത് പലേരി. ജനപ്രിയ സീരിയല്‍ സംവിധായകന്‍ : ആദിത്യന്‍
നടന്‍ : യദൂകൃഷ്ണന്‍. നടി : ചിപ്പി രഞ്ജിത്ത്.
സഹനടൻ : ഫൈസല്‍ റാസി സഹനടി : അശ്വതി ചാന്ദ്കിഷോര്‍
തിരക്കഥ : ബിനു നാരായണന്‍
സ്വഭാവ നടന്‍ : ദിനേശ് പണിക്കര്‍
കോമഡി സീരിയല്‍ - സുരഭിയും സുഹാസിനിയും
അമേസിങ് ആർട്ടിസ്റ്റ് : അവന്തിക മോഹന്‍
പ്രൊഡക്ഷന്‍ കൺട്രോളർ : ഷാജി തിരുമല
ഹാസ്യകൈരളി പുരസ്‌കാരം : സൂര്യ രാജ്, രഞ്ജിത്ത് രസിക, രഞ്ജിഷ് കല്ലാമം, ശിവമുരളി
കാവ്യശ്രീ പുരസ്‌കാരം : കെ.എസ്. രാധാകൃഷ്ണന്‍
കര്‍മരത്ന പുരസ്കാരം : ഡോ. ആനന്ദന്‍ മാര്‍ത്താണ്ഠ പിള്ള,
ഡോ. ഷിബു സ്റ്റാലിന്‍, ഡോ. ഷാജി ലാല്‍, ഡോ. സുശീലന്‍. എല്‍,
ഡോ. ഇന്ദുലേഖ, ഡോ.ആനന്ദ് പിള്ള,
ഡോ. സിമി എസ്. ആറാടൻ
പന്ത്രണ്ട് ഭാഷകളില്‍ പതിമൂന്ന് വേഷങ്ങളില്‍ വിതുര സുധാകരന്‍ അവതരിപ്പിച്ച് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഏകത നാടക അവതരണം, ശിവമുരളിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, ഗാനവിരുന്ന്, ഷോർട്ട് ഫിലിം പ്രദർശനം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള പുരസ്കാര വിതരണം എന്നിവ രാവിലെ 9 മണിമുതൽ നടക്കും.
Content Highlights: Media City Award Ninth Edition, Jossy Babu, Remya Harikumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..