മേധാ പട്കർ മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.
ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിയിലും ഈ പിന്തുടർച്ച കാണാമെന്നും മേധാ പട്കർ പറഞ്ഞു.
കോഴിക്കോട്ട് സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സർവ്വെ നടത്തുന്ന പ്രദേശവും അടുത്ത ദിവസം മേധാ പട്കർ സന്ദർശിക്കുന്നുണ്ട്.
Content Highlights: Medha Patkar opposes K-Rail project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..