കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ഓടിച്ചയാളുടെ കീശയില്‍നിന്ന് എം.ഡി.എം.എ. പിടികൂടി


എസ്.സി.അബ്ദുൽ സാബിർ

ഉദുമ: കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ബൈക്ക് ഓടിച്ചിരുന്നയാളുടെ കീശയില്‍നിന്ന് 13.39 ഗ്രാം എം.ഡി.എം.എ. പിടികൂടി. പയ്യന്നൂര്‍ പെരുമ്പ സുമയ്യ മന്‍സിലിലെ എസ്.സി.അബ്ദുല്‍ സാബിറി(36)നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയില്‍ തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. സംസ്ഥാന പാതയരികിലൂടെ നടന്നുപോവുകയായിരുന്ന കോട്ടിക്കുളം ബീച്ച് റോഡിലെ അപ്പു(32)വിനെ സാബിര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അപ്പുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ഉദുമ നഴ്‌സിങ് ഹോമിലേക്ക് കൊണ്ടുപോയി.



അപകടത്തില്‍ സാബിറിന്റെ കാലിനും തോളിനുമാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സാബിറിനെയും ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ജീപ്പില്‍ കയറാന്‍ ഇയാള്‍ മടിച്ചതോടെ സംശയംതോന്നിയ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കീശയില്‍നിന്ന് മയക്കുമരുന്ന് കിട്ടിയത്.

കാസര്‍കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പോകുമ്പോഴാണ് ഇയാളുടെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അപ്പു മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബേക്കല്‍ എസ്.ഐ. എം.രജനീഷ്, എസ്.ഐ. കെ.സാലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് കെ. ഡോണ്‍, സനീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് വര്‍മ, റിനീത്, സാനിഷ്, സരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആസൂത്രണംചെയ്ത ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ തീരപ്രദേശത്ത് ലഹരിമരുന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Content Highlights: mdma seized from man whose bike hits pedestrian at kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented