ബിജു പ്രഭാകർ (ഫയൽ ചിത്രം)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരുവിഭാഗം ജീവനക്കാര്‍ മാത്രം കുഴപ്പക്കാരാണെന്നാണ് താന്‍ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അതിനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ബിജു പ്രഭാകര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നത് വെറും 5 ശതമാനം ജീവനക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ഒരു യൂണിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂണിയന് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. യൂണിയനുകള്‍ നല്കിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താന്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
"ഒരുവിഭാഗം ജീവനക്കാര്‍ക്ക് ഇതൊരു നേരംപോക്ക് മാത്രമാണ്. അവര്‍ക്ക് മറ്റ് പല ജോലികളുണ്ട്. കഴിവില്ലാത്ത ഒരുവിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പ്രശ്നം. കൂട്ടായ പ്രയത്നം കെഎസ്ആര്‍ടിസിയില്‍ ഇല്ല. എല്ലാ അഴിമതിയും ഇല്ലാതാക്കാമെന്ന് താന്‍ കരുതുന്നില്ല. പുതിയ സംവിധാനം ഏര്‍പ്പെടുത്തി അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലി". കെഎസ്ആര്‍ടിസി നന്നാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്തുമെന്നും എംഡി വ്യക്തമാക്കി.
കൃത്യമായ ഒരു സംവിധാനമില്ലാത്തതാണ് കെഎസ്ആര്‍ടിസിയുടെ പ്രശ്നം. ആഭ്യന്തര അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയില്ല. ഇതിന് ഒരു സംവിധാനം വേണം. ഡീസല്‍ മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാണ്. മിക്ക ബസ്സുകളിലും ഓഡോമീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഡ്രൈവര്‍മാര്‍ എസിയിട്ട് ബസില്‍ കിടന്നുറങ്ങുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് കാര്യക്ഷമമാകണം. പല നിര്‍മാണ പ്രവൃത്തികളിലും പിടിപ്പുകേടുണ്ട്. തനിക്കെതിരേ പ്രതിഷേധം ഉയര്‍ന്നത് തെറ്റിദ്ധാരണ മൂലമാണ്. തുറന്നടിക്കേണ്ട കാര്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് എംഡിയായ താന്‍ തന്നെയാണ്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ മുഖേന ജനങ്ങള്‍ അറിയണമെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു.
content highlights: MD Biju Prabhakar explanation about his allegation against employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..