എം.സി. റോഡ് നാലുവരിയാക്കും; മരാമത്തുവകുപ്പ് സാധ്യതാപഠനം തുടങ്ങി


സി.ആര്‍. കൃഷ്ണകുമാര്‍

സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സര്‍വേക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങുക.

പ്രതീകാത്മക ചിത്രം | ഫോട്ടോ:അഖിൽ ഇ.എസ്‌

തിരുവനന്തപുരം: കേശവദാസപുരംമുതല്‍ എറണാകുളം അങ്കമാലിവരെ ആറു ജില്ലകളിലൂടെ പോകുന്ന എം.സി.റോഡ് നാലുവരിയാക്കുന്നു. 240.6 കിലോമീറ്റര്‍ റോഡുവികസനത്തിന് പണം വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എം.സി. റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 1500 കോടിക്ക് സര്‍ക്കാര്‍ തത്ത്വത്തില്‍ ഭരണാനുമതി നല്‍കി. കിഫ്ബി വഴിയാണ് ഫണ്ട് ലഭ്യമാക്കുക.

സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ മരാമത്തുവകുപ്പ് തുടര്‍നടപടികള്‍ തുടങ്ങി. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സര്‍വേക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങുക. സംസ്ഥാനത്തെ 20 ജങ്ഷന്‍ വികസനത്തിന് 200 കോടിക്കും ആറു ബൈപ്പാസ് നിര്‍മാണത്തിന് 200 കോടിക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.



Content Highlights: MC road widening four line kesavadasapuram angamali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented