PA Mathaiകൊച്ചി: വനിതാ കമ്മീഷൻ അ‌ധ്യക്ഷ എം.സി.ജോസ​ഫൈന്റെ ഭർത്താവ് പി.എ.മത്തായി (72) അ‌ന്തരിച്ചു. അ‌ങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അ‌ന്ത്യം.

ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.

ട്രേഡ് യൂണിയൻ നേതാവായിരുന്ന പി.എ.മത്തായി അ‌ങ്കമാലി​ നഗരസഭാ മുൻ കൗൺസിലർ കൂടിയാണ്. സ്വകാര്യ ബസ് യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.