കൊച്ചി: നഗരത്തിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കളമശ്ശേരി പോലീസ് നടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് നാളെ  നടിയില്‍നിന്നു തെളിവെടുക്കും. 

ഇതുകൂടാതെ, പെരുമ്പടപ്പില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദര്‍ശിച്ച് ജോസഫൈന്‍, കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി എന്നിവര്‍ തെളിവെടുക്കും.

Content Highlights: MC Josephine condemns Kochi Shopping Mall incident against actress, Kerala Women's Commission