എം.ടി. വിരല്‍തൊട്ടു; മാതൃഭൂമി അക്ഷരോത്സവ വെബ്സൈറ്റ് മിഴിതുറന്നു


2023 ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്താണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം അരങ്ങേറുക.

മാതൃഭൂമി അക്ഷരോത്സവത്തിന്റെ വെബ്‌സൈറ്റ് എം.ടി. വാസുദേവൻനായർ പ്രകാശനംചെയ്യുന്നു. മാതൃഭൂമി സീനിയർ എക്‌സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ്, എക്‌സിക്യുട്ടീവ് എഡിറ്റർ പീരിയോഡിക്കൽസ് ആൻഡ് ഡിജിറ്റൽ ഒ.ആർ. രാമചന്ദ്രൻ, ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ്‌കുമാർ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ദേവിക ശ്രേയാംസ്‌കുമാർ എന്നിവർ സമീപം.

കോഴിക്കോട്: സുകൃതാക്ഷരങ്ങളാല്‍ മലയാളിയുടെ ഭാവുകത്വത്തെ നിര്‍വചിച്ച എം.ടി. വാസുദേവന്‍നായരുടെ വിരല്‍സ്പര്‍ശത്തിലൂടെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ വെബ്സൈറ്റ് മിഴിതുറന്നു. കോഴിക്കോട്ട് എം.ടി.യുടെ വീടായ 'സിതാര'യില്‍ നടന്ന ചടങ്ങിലാണ് വെബ്സൈറ്റ് പ്രകാശനം നടന്നത്.

മാതൃഭൂമി മാനേജിങ് ഡയറക്ടറും അക്ഷരോത്സവത്തിന്റെ ചെയര്‍മാനുമായ എം.വി. ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററും അക്ഷരോത്സവത്തിന്റെ മുഖ്യരക്ഷാധികാരിയുമായ പി.വി. ചന്ദ്രന്‍, അക്ഷരോത്സവത്തിന്റെ ഡയറക്ടര്‍മാരായ മയൂര ശ്രേയാംസ്‌കുമാര്‍, ദേവിക ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, പീരിയോഡിക്കല്‍സ് ആന്‍ഡ് ഡിജിറ്റല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍, ഫെസ്റ്റിവല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

2023 ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്താണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം അരങ്ങേറുക.

നൊബേല്‍-ബുക്കര്‍ സമ്മാനജേതാക്കളടക്കമുള്ള സാഹിത്യകാരന്മാര്‍ക്കൊപ്പം വ്യത്യസ്തമായ മേഖലകളിലെ പ്രശസ്തരും വിദഗ്ധരുമായവര്‍ നാലുദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാനെത്തും. 'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ കേന്ദ്രവിഷയം. അക്ഷരോത്സവത്തിന്റെ വെബ്സൈറ്റിലേക്ക് പ്രവേശിക്കാന്‍: www.mbifl.com

Content Highlights: MBIFL 23 edition 4 mathrubhumi international festival of letters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented