ആര്യാ രാജേന്ദ്രൻ, എം.ബി. രാജേഷ് | Photo: മാതൃഭൂമി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. നഗരസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ മന്ത്രി എം.ബി രാജേഷ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. നഗരസഭയില്‍ കഴിഞ്ഞ 28 ദിവസമായി സമരം തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഡി.ആര് അനിലും രാജി വയ്ക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഇരുവരും പദവിയില്‍ ഇരുന്നുകൊണ്ട് അന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച വാദം.
നിലവില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. നാളെ നിയമസഭ ചേരുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.
Content Highlights: mb rajesh to hold discussion on letter controversy at trivandrum corporation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..