എം.ബി. രാജേഷ് | Photo: Mathrubhumi
തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരായ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്. ബ്രഹ്‌മപുരം വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം തീപ്പിടിത്തത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരെ 100 കോടി രൂപ പിഴയിട്ട ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തിന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ യു.ഡി.എഫ് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ വീഴ്ച്ചയുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് ദുരന്തനിവാരണനിയമം ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടതെന്നും എം.ബി. രാജേഷ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഒരു കര്‍മപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മാര്‍ച്ച് പതിമൂന്ന് മുതല്‍ മെയ് ഒന്ന് വരെ നീളുന്നതും മറ്റൊന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്നതും. ഈ രണ്ട് ഘട്ട പദ്ധതിയിലൂടെ കൊച്ചിയിലെ മുഴുവന്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അശാസ്ത്രീയമായിട്ടുള്ള മാലിന്യസംസ്‌കരണ പ്രശ്‌നം 2012 മുതല്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. ഒരു ദശകത്തിലേറെ കാലമായിട്ട് നീണ്ടുനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: mb rajesh says NGT order is being taken seriously
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..