തെരുവുനായശല്യം പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ഏകോപനം നടത്തും- മന്ത്രി എം.ബി. രാജേഷ്


എം.ബി. രാജേഷ് | ഫയൽചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായശല്യം പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ ഏകോപനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായകളുടെ പുനരധിവാസ കേന്ദ്രങ്ങള്‍, എ.ബി.സി. കേന്ദ്രങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയെല്ലാം എല്ലാ ദിവസവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലകളുടെയും ചുമതല വിവിധ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ ഏകോപനത്തിന് നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാനുള്ള അനുമതിക്ക് കേരളം സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. തെരുവുനായശല്യം തടയാന്‍ സംസ്ഥാനത്ത് പുതിയ കര്‍മപദ്ധതി നടപ്പാക്കും. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയിരുന്നു.

സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്ധ്യംകരണ പ്രക്രിയയില്‍നിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlights: MB Rajesh on stray dogs issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented