എം.ബി. രാജേഷ്| Photo: Mathrubhumi
നന്നായി ഭരിച്ച് മാതൃകയാവുന്നതു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് സി.പി.എം. നേതാവ് എം.ബി. രാജേഷ്. രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷിന്റെ പരാമര്‍ശം.
എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച് മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ- എന്നാണ് രാജേഷിന്റെ പരാമര്‍ശം.
എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
Best Governed State in India
പി.ടി.ഐ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്. പലര്‍ക്കും സഹിക്കാന്‍ കഴിയാത്ത തിനാല്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോള്‍ പൂര്‍ണ്ണമായും തമസ്‌കരിക്കുകയോ ചെയ്‌തേക്കുമെന്നുറപ്പുള്ള വാര്‍ത്ത.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്.ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്.സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ.
content highlights: mb rajesh facebook post after kerala wins Best Governed State in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..