പോസ്റ്റ് പിന്‍വലിച്ചെന്നത് ശരിയല്ല, പാര്‍ട്ടിനിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്- എം.ബി രാജേഷ്


ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ച തന്റെ നിലപാട് പിന്‍വലിക്കുകയല്ല, മറിച്ച് പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് എം.ബി രാജേഷ്

എം.ബി. രാജേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് താന്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് മന്ത്രി എം.ബി രാജേഷ്. യഥാര്‍ഥത്തില്‍ ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ച തന്റെ നിലപാട് പിന്‍വലിക്കുകയല്ല മറിച്ച് പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രസ്താവന വന്നത് അറിയാതെയാണ് താന്‍ ഇതുസംബന്ധിച്ച് പോസ്റ്റിട്ടത്. ഔദ്യോഗികമായി പാര്‍ട്ടി ഒരുനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്ന പാര്‍ട്ടി ധാരണയുടെ അടിസ്ഥാനത്തിലാണ് പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന പിന്നീട് പോസ്റ്റ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.



ഗവര്‍ണര്‍ക്കെതിരേയുള്ള തന്റെ പോസ്റ്റിനെക്കാള്‍ ആധികാരികത പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയ്ക്കാണ്. കൂടുതല്‍ ശക്തവും വ്യക്തവും അതായിരുന്നു. അതുകൊണ്ടാണ് ആ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ചതെന്നും മന്ത്രി പറഞ്ഞു.

Content Highlights: mb rajesh explanation in facebook post controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented