ക്രിക്കറ്റ് മത്സരം: 50% വിനോദനികുതി വാങ്ങാമായിരുന്നു, 12ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്ന് മന്ത്രി


Photo: facebook.com/mbrajeshofficial

തിരിവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്‍റെ വിനോദനികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

24 ശതമാനം മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദനികുതി 12 ശതമാനമായി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതിനിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി വിനോദനികുതി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്.

സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ട്.

Content Highlights: MB Rajesh declines allegation regarding entertainment tax, One day cricket match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented