മികച്ച പാര്‍ലമെന്റേറിയന്‍, സഭാനാഥനായും കൈയടിനേടി; എം.ബി.ആര്‍ മന്ത്രിയാകുന്നത് പ്രവര്‍ത്തന മികവില്‍


സ്വന്തം ലേഖകന്‍

എം.ബി രാജേഷ് | Photo - Mathrubhumi archives

തിരുവനന്തപുരം: 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന സൂചനകള്‍ വന്നപ്പോള്‍ എത്ര വലിയ തരംഗമുണ്ടായാലും പാലക്കാടും ആറ്റിങ്ങലും ഒപ്പം നില്‍ക്കുമെന്ന എല്‍ഡിഎഫ് കണക്ക്കൂട്ടലുകള്‍ പോലും തെറ്റി. പാലക്കാട് കോട്ടയില്‍ എംബി രാജേഷിന്റെ തോല്‍വി അത്രയും അവിശ്വസനീയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന തൃത്താല തിരിച്ചുപിടിക്കാനാണ് പാര്‍ട്ടി എംബി രാജേഷിനെ നിയോഗിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ യുവ എംഎല്‍എ വിടി ബല്‍റാമിനെ രാജേഷ് മലര്‍ത്തിയടിച്ചത്. അന്തരിച്ച സിപിഎം നേതാവ് എ.കെ.ജിയെക്കുറിച്ച് മുന്‍പ് ബല്‍റാം നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. അതിനാല്‍ തന്നെ ബല്‍റാമിന്റെ തോല്‍വി സിപിഎം അണികള്‍ക്കും നേതൃത്വത്തിനും ഒരുപോലെ സന്തോഷം നല്‍കുന്നതുമായി. ജയത്തിന് പിന്നാലെ എംബി രാജേഷ് പറഞ്ഞത് ഈ ജയം എകെജിക്ക് സമര്‍പ്പിക്കുന്നുവെന്നാണ്.

അഭിമാനപ്പോരില്‍ ജയിച്ച് കയറിയ എംബി രാജേഷ് ആദ്യമായി സഭയിലെത്തിയതിന് പിന്നാലെ സഭാനാഥനുമായി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ എംബി രാജേഷ് പുറത്തെടുത്ത മികവിനും ഒപ്പം സ്പീക്കര്‍ കസേരയിലെ പക്വതയോടുള്ള പെരുമാറ്റത്തിനും കൂടിയുള്ള അംഗീകാരമാണ് ക്യാബിനെറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സിപിഎം നല്‍കുന്നത്. സര്‍ക്കാരിന് കൂടുതല്‍ യുവത്വം കൈവരുമെന്നതും നേട്ടമാണ്.

തൃത്താലയിലെ ജയത്തിനുള്ള അംഗീകാരം മന്ത്രിപദവിയാകുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും സ്പീക്കര്‍ പദവിയിലേക്കാണ് സിപിഎം രാജേഷിനെ നിയോഗിച്ചത്. ആ കസേരയിലിരുന്നുള്ള എംബിആറിന്റെ പല നിലപാടുകളും നടപടികളും പ്രതിപക്ഷത്തിന് പോലും സ്വീകാര്യമായിരുന്നു. കോവിഡ് വ്യാപനകാലത്ത് അംഗങ്ങള്‍ മാസ്‌ക് ധരിക്കുന്നതില്‍ അലക്ഷ്യം കാണിച്ചപ്പോഴും സഭയ്ക്കുള്ളില്‍ അച്ചടക്കം പാലിക്കാത്തവര്‍ക്ക് നേരെ വടിയെടുത്തും അദ്ദേഹം അക്ഷരാര്‍ഥത്തില്‍ സഭാനാഥനായി.

കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശങ്ങളിലും, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ഒരേ മറുപടി ആവര്‍ത്തിച്ച് നല്‍കിയപ്പോള്‍ മന്ത്രി വീണ ജോര്‍ജിനെ താക്കീത് ചെയ്തും അദ്ദേഹം സഭാനാഥന്റെ നിക്ഷപക്ഷത കാത്ത് സൂക്ഷിച്ചു. ഒന്നര വര്‍ഷം മാത്രമാണ് നിയമസഭാ സ്പീക്കര്‍ കസേരയിലിരുന്നതെങ്കിലും ഇക്കാലയളവിലെ പ്രവര്‍ത്തനമികവും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിന് കാരണമായി.

പാലക്കാട് എംപി, നിയമസഭാ സ്പീക്കര്‍ എന്നീ നിലയില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം മന്ത്രി പദവിയലും രാജേഷിന് തുടരാനാകുമെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. അതിനാല്‍ ഷംസീറിന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രാജേഷിന് നല്‍കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂല നിലപാടെടുക്കുകയായിരുന്നു.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മാത്രമല്ല യുവജനസംഘടനകാലഘട്ടം മുതല്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിലും രാജേഷ് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.സെപ്റ്റംബര്‍ ആറിന് രാവിലെ 11 മണിക്കാണ് എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ-എക്‌സൈസ് വകുപ്പുകള്‍ തന്നെയാകും രാജേഷ് കൈകാര്യം ചെയ്യുകയെന്നാണ് സൂചന. സുപ്രധാനമായ വകുപ്പുകളായതിനാല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിലും അന്തിമതീരുമാനമെടുക്കുക.

Content Highlights: mb rajesh, cpm, cabinet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented