'ടൈം' പ്രധാനമാണ് ഓര്‍മ്മിപ്പിച്ച് ചെയര്‍; നിയമസഭയില്‍ ചിരി പടര്‍ത്തി സ്പീക്കറും മുന്‍ സ്പീക്കറും


എ.എൻ ഷംസീർ, എംബി രാജേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: മുന്‍ സ്പീക്കറും മന്ത്രിയുമായ എം.ബി. രാജേഷും നിലവിലെ സ്പീക്കറായ എ.എന്‍. ഷംസീറും ചേര്‍ന്ന് നിയമസഭയില്‍ ചിരി പടര്‍ത്തി. എം.ബി. രാജേഷിന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ എ.എന്‍. ഷംസീര്‍ ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ ചിരിയുയര്‍ന്നത്. മുന്‍പ് രാജേഷ് സ്പീക്കറായിരുന്നപ്പോള്‍ ഷംസീറിനോട് പ്രസംഗം നീളുന്നിതിനെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു. ഇന്ന് ഷംസീര്‍ തിരിച്ചു പറഞ്ഞതോടെയാണ് സഭ അതിനെ തമാശ രൂപേണ എടുത്തത്.

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനു പിന്നാലെ മറുപടി പറയുകയായിരുന്നു എം.ബി. രാജേഷ്. അനധികൃത നിമയനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജപ്രചാരണമാണെന്ന് എം.ബി. രാജേഷ് സമര്‍ഥിക്കുന്നതിനിടെ സമയം അതിക്രമിച്ചെന്നറിയിച്ച് ഷംസീര്‍ ഇടപെട്ടു. ഇതോടെ മറുപടി പറയുന്നത് വളരെ പ്രധാനപ്പെട്ടൊരു നോട്ടീസിനാണെന്നു പറഞ്ഞ് രാജേഷ് തുടര്‍ന്നു. പിന്നാലെ മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ സഭയില്‍ കൂട്ടച്ചിരി ഉയര്‍ത്തി. ഇതോടെ രാജേഷിനും ഷംസീറിനും ചിരിയടക്കാനായില്ല. പിന്നീട് 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്ന് ഷംസീര്‍ ചിരിച്ച് മറുപടി നല്‍കുകയായിരുന്നു.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് അനീതി കാട്ടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് നോട്ടീസിന് എം.ബി. രാജേഷ് മറുപടി നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത് നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Content Highlights: mb rajesh and an shamseer laughter spread in legislative assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented