മുഹമ്മദും മയൂഖയും
വടകര: മൂന്ന് മയസ്സുകാരന്‍ മുഹമ്മദിനെ വെള്ളത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ അഞ്ചാം ക്ലാസ്സുകാരിക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം. വടകരയ്ക്ക് സമീപം വളയം സ്വദേശിയായ മയൂഖ വി.ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ സർവോത്തം ജീവൻ രക്ഷാ പതക് ലഭിച്ചിരിക്കുന്നത്.
വളയം വെങ്ങോല്‍ വീട്ടില്‍ മനോജന്‍-പ്രേമ ദമ്പതികളുടെ മകളാണ് പത്ത് വയസ്സുകാരി മയൂഖ. വളയം ഹയര്‍ സെക്കന്റി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.
2020ലായിരുന്നു വെള്ളത്തില്‍ മുങ്ങിപ്പോയ മൂന്ന് വയസ്സുകാരന്‍ മുഹമ്മദിനെ മയൂഖ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. വീടിന് സമീപത്തെ ചെറുവത്താഴത്തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്‍മാരുടെ പിന്നാലെ ആരും കാണാതെ എത്തിയതായിരുന്നു മുഹമ്മദ്.
തോടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാര്‍ കുളിക്കുന്നതിനിടെയാണ് കരയിലെ കല്ലില്‍ കാഴ്ചകള്‍കണ്ട് ഇരിക്കുകയായിരുന്ന മുഹമ്മദ് വെള്ളത്തിലേക്ക് വീണത്. ഉറങ്ങിവീണുപോയതാണെന്നാണ് മുഹമ്മദ് പിന്നീട് പറഞ്ഞത്. മുഹമ്മദിന്റെ ടീഷര്‍ട്ട് വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് മയൂഖ നീന്തിപ്പോയി രക്ഷപ്പെടുത്തുകയായിരുന്നു.
പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മയൂഖ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. പുരസ്‌കാരത്തിന് ശുപാര്‍ശ നല്‍കിയത് സംബന്ധിച്ച സര്‍ക്കാര്‍ അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെന്നും എന്നാല്‍ പുരസ്‌കാരം വിവരം അപ്രതീക്ഷിതമായിരുന്നുവെന്നും മയൂഖയുടെ മാതാപിതാക്കളായ മനോജനും പ്രേമയും പറഞ്ഞു.
Content Highlights: Mayukha got jeevan raksha pathak award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..