മേതിൽ രാധാകൃഷ്ണന് കിട്ടിയ പുതിയ ബിൽ, മേതിൽ രാധാകൃഷ്ണൻ
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ടതോടെ എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന് ലഭിച്ച 70,000 രൂപയുടെ വാട്ടര്‍ ബില്‍ ഒറ്റയടിക്ക് 197 രൂപയായി കുറഞ്ഞു. 70,000 രൂപയുടെ വാട്ടര്‍ ബില്ലാണ് വാട്ടര്‍ അതോറിറ്റി അദ്യം മേതിലിന് നല്‍കിയത്. സംഭവം വാര്‍ത്തയായതോടെ പിഴവ് തിരുത്തിയ വാട്ടര്‍ അതോറിറ്റി, മേതിലിന് 197 രൂപയുടെ ബില്‍ നല്‍കുകയായിരുന്നു.
മേതില്‍ രാധാകൃഷ്ണന്റെ തിരുവനന്തപുരം വഴുതക്കാടുള്ള വാടക വീട്ടിലാണ് കഴിഞ്ഞ ദിവസം 70,000 രൂപയുടെ വാട്ടര്‍ ബില്‍ ലഭിച്ചത്. ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിട്ടിയില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യം മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിനേത്തുടര്‍ന്ന് വാര്‍ട്ടര്‍ അതോറിറ്റി സംഘം വഴുതക്കാടുള്ള അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു. മീറ്റര്‍ റീഡിങ്ങില്‍ വന്ന പിഴവാണിതെന്നും പരിശോധകനില്‍ നിന്ന് വിശദീകരണം തേടുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Content Highlights: Maythil Radhakrishnan to pay only Rs 197; Water authority issues new bill to the writer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..