കത്ത് കേസും ദത്തിന്റെ വഴിയേ, സംരക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി; FIR രജിസ്റ്റര്‍ ചെയ്യാത്തത് ബോധപൂര്‍വം


എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ കോടതിയിലേക്കെത്തുമെന്നതിനാലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ ദത്ത് നല്‍കാന്‍ ശ്രമിച്ച കേസിലേതുപോലെ കോര്‍പ്പറേഷനിലെ കത്ത് വിവാദത്തിലും നേതാക്കളെ സംരക്ഷിച്ചെടുക്കാന്‍ സി.പി.എം. ഈ രണ്ട് സംഭവങ്ങളും നടന്നത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നതാണ് കാരണം. പ്രതിഷേധങ്ങള്‍ കഴിയുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

കഴിഞ്ഞ നവംബറിലുണ്ടായ ദത്ത് കേസില്‍ ശിശുക്ഷേമസമിതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെയും നേതൃത്വം ഏറെ ആരോപണങ്ങള്‍ നേരിട്ടെങ്കിലും ഒന്നും നിയമനടപടികളിലേക്ക് എത്തിയില്ല. സര്‍ക്കാരും പാര്‍ട്ടിയുമെല്ലാം അന്വേഷണം നടത്തിയെങ്കിലും ഒരു റിപ്പോര്‍ട്ടും പുറത്തുവന്നതുമില്ല. അനുപമയുടെ കുഞ്ഞിനെ കൈമാറിയതുമുതല്‍ വേഗത്തില്‍ ദത്ത് നല്‍കിയതുവരെയുള്ള കാര്യങ്ങളിലെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് അനുപമ നല്‍കിയ പരാതികളൊന്നും ഒരിടത്തും പരിഗണിക്കപ്പെട്ടില്ല.ഇപ്പോഴത്തെ വിവാദത്തില്‍ കത്തിന്റെ ഉറവിടത്തെ തള്ളിപ്പറയുന്നില്ലെങ്കിലും കത്തില്‍ ആരോപണവിധേയരായ നേതാക്കളെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ സെക്രട്ടറി സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ അന്വേഷണം ഒഴിവാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധനയില്‍ മാത്രം കേസ് ഒതുക്കിയത്. പാര്‍ട്ടി അന്വേഷിക്കുമെന്നും കത്ത് കിട്ടിയിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും കത്തിനെക്കുറിച്ച് ജില്ലാ നേതൃത്വത്തിന് നേരത്തേതന്നെ വ്യക്തമായിട്ടറിയാം. സാധാരണഗതിയില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി കൈമാറുന്നത്.

പ്രധാന സംഭവങ്ങളില്‍ കേസുകള്‍ നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറാറുമുണ്ട്. ഇവയിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ആരംഭിക്കുക. എന്നാല്‍ ഇത് സാങ്കേതികം മാത്രമാണെന്നും അന്വേണം തുടരുന്നതിനൊപ്പം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് വാദം. എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ആദ്യം അന്വേഷണം നടത്തിയത് കന്റോണ്‍മെന്റ് പോലീസാണ്. പിന്നീടാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.

കത്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പിലിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തെ ഏരിയാ കമ്മിറ്റിയിലെടുത്തത് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. രണ്ടു കത്തിന്റെയും ഉറവിടം ഒരു സ്ഥലമാണെന്നും പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നാണ് സൂചന. കത്തുമായി ബന്ധപ്പെട്ട നേതാക്കളെ ദത്ത് കേസിലേതുപോലെതന്നെ സംരക്ഷിച്ചെടുക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തത് ബോധപൂര്‍വം

തിരുവനന്തപുരം: മേയറുടെ വിവാദകത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് ബോധപൂര്‍വമെന്ന് സൂചന. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ കോടതിയിലേക്കെത്തുമെന്നതിനാലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

സാധാരണ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പ്രധാനസംഭവങ്ങളില്‍ കേസുകള്‍ നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറാറുമുണ്ട്. ഇവയിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം തുടങ്ങുക. എന്നാല്‍, ഇത് സാങ്കേതികം മാത്രമാണെന്നും അന്വേഷണം തുടരുന്നതിനൊപ്പം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് വാദം. വിവാദ കത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാത്രമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാനാണ് ക്രൈംബ്രാഞ്ച് മേധാവിയില്‍ നിന്നുള്ള നിര്‍ദേശം.എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ആദ്യം അന്വേഷണം നടത്തിയത് കന്റോണ്‍മെന്റ് പോലീസാണ്. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. രണ്ടുമാസത്തോളം സമയമെടുത്താണ് പ്രതികളെ പിടികൂടാനായത്.

സി.പി.എം. ജില്ലാ നേതൃത്വത്തില്‍ കടുത്ത അതൃപ്തി

തിരുവനന്തപുരം: തലസ്ഥാനത്തെ സി.പി.എമ്മിന്റെ നിയന്ത്രണം ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ ഏതാനും പേരിലേക്കു ചുരുങ്ങിയതില്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ എതിര്‍പ്പ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം സംസ്ഥാനനേതൃത്വത്തിനു മുന്നില്‍ പരാതിയുന്നയിച്ചിട്ടുണ്ട്.

നിയമനങ്ങളടക്കം നിയന്ത്രിക്കുന്നത് ഈ ലോബിയാണെന്നാണ് പരാതി. പാര്‍ട്ടി നേതാക്കള്‍ ശുപാര്‍ശ ചെയ്താല്‍പ്പോലും നിയമനം ലഭിക്കുക എളുപ്പമല്ല. ജനപ്രതിനിധികളടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും ഇതില്‍ കടുത്ത അതൃപ്തിയുണ്ട്.

ജില്ലയിലെ ഒരു പ്രമുഖ നേതാവ് നയിക്കുന്ന സംഘത്തിലെ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളാണ് അദ്ദേഹത്തിനൊപ്പം നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരുടെ അടുത്ത അനുയായികളായ പ്രദേശികനേതാക്കളുമുണ്ട്. കോര്‍പ്പറേഷനിലെ താത്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട കത്തുവിവാദത്തിലെ ആരോപണമുയര്‍ന്നത് ഈ സംഘത്തിലുള്ളവര്‍ക്കുനേരേയാണ്.

മെഡിക്കല്‍ കോളേജ്, കോര്‍പ്പറേഷന്‍ എന്നിവയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ താത്കാലിക നിയമനങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇതു രണ്ടും നിയന്ത്രിക്കുന്നത് വിവാദസംഘമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു കാരുണ്യകേന്ദ്രമാണ് ഈ സംഘത്തിന്റെ കേന്ദ്രം. പ്രമുഖ നേതാവ് സ്ഥിരമായി ഇവിടെയെത്താറുണ്ട്.

നിയമനങ്ങള്‍ക്കടക്കം മറ്റു നേതാക്കള്‍ നല്‍കുന്ന പട്ടിക തിരുത്തുന്നത് പ്രമുഖനോടൊപ്പമുള്ള സംഘമാണ്. ഇതിലൊരാളെ പുതിയ ജില്ലാ സെക്രട്ടറിയാക്കണമെന്നും ഈ സംഘം താത്പര്യപ്പെടുന്നുണ്ട്. ഇതിലും ജില്ലാ നേതൃത്വത്തിലെ മറ്റു നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്.

ഏകപക്ഷീയമായ ഈ സംഘത്തിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്കു തുടര്‍ച്ചയായി നാണക്കേടുണ്ടാക്കുന്നുവെന്നാണ് പരാതി. പാര്‍ട്ടിക്കുള്ളില്‍നിന്നു കത്ത് പുറത്തുവന്നതിനു പിന്നിലും ഈ സംഘത്തോടുള്ള എതിര്‍പ്പാണ്.

കത്ത് പുറത്തുവിട്ടെന്ന ആരോപണം നേരിടുന്ന നേതാവ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകനാണ്. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നയാളാകണം പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിക്കേണ്ടതെന്ന നിര്‍ദേശം ലംഘിച്ചാണ് ഇദ്ദേഹത്തെ പാര്‍ട്ടി പ്രാദേശികനേതൃത്വത്തിലും സഹകരണസംഘം ഭാരവാഹിയായും നിയമിച്ചത്.

Content Highlights: mayor job letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented