മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സമയം അനുവദിക്കാതെ മേയര്‍; കത്ത് വിവാദത്തില്‍ അന്വേഷണം വൈകും


മാതൃഭൂമി ന്യൂസ്

ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകും. അന്വേഷണത്തിലെ പ്രാഥമിക നടപടി പരാതിക്കാരിയായ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കലാണ്. ഇതിനായി സമയം ചോദിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം മേയറെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ സമയം നല്‍കിയിട്ടില്ല. ഇതോടെ അന്വേഷണം തുടങ്ങാനാകാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച്.

നഗരസഭാ ഭരണത്തെ നാണംകെടുത്തിയ വിവാദത്തില്‍ മേയറുടെ പരാതി പരിഗണിച്ചാണ് നേരത്തെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പോലീസില്‍ പരാതി നല്‍കാതെ മേയര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കോടതി ഇടപെടല്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. പോലീസില്‍ പരാതി നല്‍കിയാല്‍ എഫ്‌ഐആര്‍ കോടതിയിലേക്കെത്തും. കോടതി ഇടപെടലില്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ മാറുമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ആശങ്കയുള്ളതിനാലാണ് നിയമോപദേശം തേടിയത്.



അതേസമയം, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിയില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസെടുക്കാതെ വസ്തുതാ അന്വേഷണത്തിന് മാത്രമാണ് ഒരുങ്ങുന്നത്. ഇതോടെ എന്തുകൊണ്ട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു എന്നതിനും ഉത്തരമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമയപരിധി ഇല്ലാത്തതും വിവാദം തണുപ്പിച്ചെടുക്കാന്‍ സര്‍ക്കാരിനും സിപിഎമ്മിനും സഹായകരമാകും.

കത്ത് വിവാദത്തില്‍ പാര്‍ട്ടിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തത്ക്കാലം മുന്നോട്ടുപോകേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. വേഗത്തില്‍ നടപടിയിലേക്ക് പോയാല്‍ ആരോപണങ്ങളും മാധ്യമവാര്‍ത്തകളും ശരിയാണെന്ന് സ്ഥാപിച്ചുകൊടുക്കലാകും സംഭവിക്കുകയെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

Content Highlights: mayor arya rajendrans job letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented