'രാജിവെക്കില്ല'; പ്രതിഷേധിക്കുന്നവർ അവരുടെവാർഡിലെ ആവശ്യങ്ങള്‍ക്ക് തന്‍റെയടുത്ത് വരുന്നുണ്ടെന്ന് മേയർ


മേയർ ആര്യ രാജേന്ദ്രൻ | Photo: ANI

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. രാജിയെന്നത് പ്രതിപക്ഷത്തിന്റെ ബാലിശമായ ആവശ്യമാണ്. അതിലൊന്നും യാതൊരു പേടിയോ ആശങ്കയോ ഇല്ലെന്നും കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം സ്ഥാനത്ത് തുടരുമെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. മേയറുടെ ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്താം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കാനും തയ്യാറാണ്. കേസില്‍ ഹെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും മേയറുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമെന്നും ആര്യ പറഞ്ഞു. കോടതി പറയുന്ന ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.



ക്രൈംബ്രാഞ്ച് അന്വേഷണ വേഗത്തിലല്ല എന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ അന്വേഷണത്തിന് വേഗതയില്ലെന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പരാതി നല്‍കി 24 മണിക്കൂറിനകം തന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൊഴിയെടുക്കലും ഓഫീസ് പരിശോധനയുമെല്ലാം വേഗത്തില്‍ നടന്നു. ഇനിയുള്ള തുടര്‍നടപടികളും വേഗത്തില്‍തന്നെ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു. കട്ട പണവുമായി കോഴിക്കോട്ടേക്ക് പോയെന്ന ജെബി മേത്തര്‍ എംപിയുടെ ആരോപണത്തെ നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുമെന്നും ആര്യ പറഞ്ഞു.

പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാല്‍ നഗരസഭയിലെത്തുന്ന ജനങ്ങളെ സമരത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും പ്രതിപക്ഷ സമരത്തിന് ജനപിന്തുണയില്ലെന്നും മേയര്‍ വിമര്‍ശിച്ചു. ജനങ്ങളെ ഭയപ്പെടുത്തി എത്രനാള്‍ സമരം നടത്താനാകുമെന്നും മേയര്‍ ചോദിച്ചു. മേയര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരില്‍ പലരും ഇപ്പോഴും അവരുടെ വാര്‍ഡിലെ ഓരോ ആവശ്യങ്ങള്‍ക്കായി തന്റെ മുന്നില്‍ വരുന്നുണ്ടെന്നും കത്തില്‍ ഒപ്പിട്ടുവാങ്ങി പോകുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. തനിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഡില്‍ മേയറുടെ സേവനം വേണ്ടെന്ന് പറഞ്ഞ് സ്വന്തമായി കാര്യങ്ങള്‍ നോക്കിയാല്‍ പോരെ എന്നും മേയര്‍ ചോദിച്ചു.

Content Highlights: mayor arya rajendrans comments in letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented