പൊങ്കാല ശുചീകരണം മുതല്‍ കത്ത് വരെ; 2 വര്‍ഷത്തിനിടെ വിവാദങ്ങളുടെ പെരുമഴ, പലതിലും അന്വേഷണം സ്തംഭിച്ചു


ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഭരണത്തിലേറി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് നിരവധി അഴിമതി ആരോപണങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാല്‍ ഇതില്‍ പലതിലും പോലീസ് അന്വേഷണം സ്തംഭിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന പരാതികളാണ് പോലീസിന് മുന്നില്‍ വഴിമുട്ടിയത്.

പൊങ്കാല ശുചീകരണംകോവിഡ് നിയന്ത്രണങ്ങള്‍ കാരണം പൊതുസ്ഥലത്ത് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ അനുമതിയില്ലാത്ത സമയത്ത് നഗര ശുചീകരണത്തിന് 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തെന്ന പേരില്‍ 3.57 ലക്ഷം രൂപ മാറിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നീക്കം നടത്തി. ഇതേ ദിവസം ശുചീകരണ തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങി നല്‍കിയെന്ന പേരിലും അര ലക്ഷത്തോളം രൂപയുടെ ബില്ലുണ്ടാക്കി. വിവാദമായതോടെ ബില്ലുകള്‍ പാസാക്കുന്നത് തടഞ്ഞു വച്ചു.

പട്ടികജാതി ഫണ്ട്

പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവാഹ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി അനുവദിച്ച തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനല്‍കി തട്ടിയെടുത്തു. മൂന്ന് വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ 1.04 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. രണ്ടു പട്ടികജാതി വികസന ഓഫീസര്‍മാരെയും നാല് സീനിയര്‍ ക്ലാര്‍ക്കുമാരേയും സസ്പെന്‍ഡു ചെയ്യുകയും രണ്ട് ഫീല്‍ഡ് പ്രൊമോട്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്യുക മാത്രമാണുണ്ടായത്. 11 പേര്‍ക്കെതിരേ പോലീസെടുത്ത കേസില്‍ അറസ്റ്റ് കഴിഞ്ഞ് വിജിലന്‍സിന് കൈമാറിയെങ്കിലും തുടരന്വേഷണം നിലച്ചു. സസ്പെന്‍ഷനിലായവര്‍ തിരികെ സര്‍വീസില്‍ കയറുകയും ചെയ്തു.

കെട്ടിട നമ്പര്‍

കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ക്കു താത്കാലിക ജീവനക്കാര്‍ ടി.സി. നമ്പര്‍ നല്‍കി. കേസ് അന്വേഷിച്ച സൈബര്‍ സെല്‍ രണ്ട് താത്കാലിക ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും രണ്ടു ഇടനിലക്കാരെയും അറസ്റ്റു ചെയ്തു. അന്വേഷണം പെട്ടെന്ന് മ്യൂസിയം പോലീസിന് കൈമാറി. അന്വേഷണം നിലച്ചു.

വനിതാ തൊഴില്‍ ഫണ്ട്

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴിലിനായി വ്യവസായ വകുപ്പ് വഴി നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ വ്യാജരേഖകളുണ്ടാക്കി നടത്തിയ തട്ടിപ്പ്. വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയതോടെയാണ് ഇത് പുറത്തറിഞ്ഞത്. തുടര്‍ന്ന് 2018 മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി. മ്യൂസിയം പോലീസ് രണ്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും തുടരന്വേഷണവും നിലച്ചു.

നികുതി തട്ടിപ്പ്

നികുതിയടക്കം വിവിധ കാര്യങ്ങള്‍ക്കായി പൊതുജനം ഓഫീസുകളിലൊടുക്കിയ പണം ബാങ്കിലടയ്ക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു. നേമം സോണല്‍ ഓഫീസില്‍ നിന്ന് 26.74 ലക്ഷവും ആറ്റിപ്ര സോണലില്‍ നിന്ന് 1.09 ലക്ഷവും ശ്രീകാര്യം സോണലില്‍ നിന്ന് 5.12 ലക്ഷവുമാണ് നഷ്ടമായത്. മൂന്ന് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ ഏഴുപേരെ സസ്പെന്‍ഡു ചെയ്തതൊഴിച്ചാല്‍ മറ്റു നടപടികളൊന്നുമുണ്ടായില്ല. ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണം കൈമാറിയെങ്കിലും തുടര്‍ അന്വേഷണം നടക്കുന്നില്ല.

റോഡ് വാടകയ്ക്ക്

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം.ജി. റോഡ് പാര്‍ട്ടി പോഷകസംഘടനാ നേതാവായ സ്വകാര്യ ഹോട്ടല്‍ ഉടമയ്ക്ക് വാടകയ്ക്ക് നല്‍കിയതാണ് അവസാനത്തെ വിവാദം. പൊതുമരാമത്ത് റോഡ് പാര്‍ക്കിങ്ങിന് വാടകയ്ക്ക് നല്‍കാന്‍ മേയറുടെ നേതൃത്വത്തില്‍ ഗതാഗത ഉപദേശക സമിതി തീരുമാനിക്കുകയും സെക്രട്ടറി 100 രൂപ പത്രത്തില്‍ കരാറെഴുതുകയുമായിരുന്നു. അനധികൃത ഇടപാട് പുറത്തായതിനു പിന്നാലെ കരാര്‍ റദ്ദാക്കി തലയൂരി.

കത്തെഴുതിയിട്ടില്ല-മേയർ

നിയമനത്തിന് ഉദ്യോഗാർഥികളുടെ പട്ടിക ആവശ്യപ്പെട്ട് പ്രചരിക്കുന്ന കത്ത് താൻ എഴുതുകയോ തയ്യാറാക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ഒപ്പിടുകയോ ചെയ്തതല്ലെന്ന് മേയർ ആര്യാ രാ​േജന്ദ്രൻ പറഞ്ഞു. ആർക്കും കത്ത് കൈമാറിയിട്ടുമില്ല. കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചതാരാണെന്നും കണ്ടെത്തണമെന്നഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ജോലിക്കായി ആളിനെ വേണമെന്ന ഒരു കത്ത് കൊടുക്കുന്ന പതിവ് പാർട്ടിയിലില്ല. ഇത് അപകീർത്തിപ്പെടുത്താൻ ബോധപൂർവം തയ്യാറാക്കിയതാണോ എന്ന സംശയമുണ്ട്. കത്തിൽ തന്റെ ലെറ്റർ പാഡിന്റെ ഭാഗവും ഒപ്പും വ്യക്തമല്ല. തന്റെ ഓഫീസിനെ സംശയമില്ല. കത്ത് തയ്യാറാക്കിയ നവംബർ ഒന്നിന് തിരുവനന്തപുരത്തുണ്ടായിരുന്നില്ല. 31-ന് ഡൽഹിയിലേക്ക് പോയി. നാലിനാണ് തിരിച്ചെത്തിയത്. ഓൺലൈൻ വഴിയും ഒപ്പിട്ടില്ല- മേയർ പറഞ്ഞു.

Content Highlights: mayor arya rajendran's job letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented