'തെക്കും വടക്കും ഒന്നാണ്'; ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയര്‍ ആര്യ രാജേന്ദ്രന്‍


ആര്യ രാജേന്ദ്രൻ പങ്കുവെച്ച ചിത്രം | Photo: Facebook/AryaRajendran

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തോടെ ആരംഭിച്ചതെക്ക്- വടക്ക് താരതമ്യ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. 'തെക്കും വടക്കും ഒന്നാണെന്ന' കുറിപ്പോടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രമാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തെക്കന്‍കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള കെ സുധാകരന്റെ വിവാദ പരാമര്‍ശം. തെക്കന്‍കേരളത്തിന് മുകളിലൂടെ പോയപ്പോള്‍ ലക്ഷ്മണന് അധമചിന്തയുണ്ടായെന്നും അത് ആ പ്രദേശത്തിന്റെ കുഴപ്പമാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടുവെന്നുമാണ് തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യപ്പെടുത്തി സുധാകരന്‍ പറഞ്ഞ കഥ.



'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിലെ അഭിമുഖം വിവാദമായതോടെ സുധാകരന്‍ കഥ പിന്‍വലിച്ചു. കുട്ടിക്കാലത്ത് കേട്ട, മലബാറില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രതികരിച്ചു.

Content Highlights: mayor arya rajendran facebook post sachin dev mla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented