വിവാദ കത്ത് എഴുതിയത് മേയറല്ല; വ്യാജ കത്ത് തയ്യാറാക്കിയവരെ കണ്ടുപിടിച്ചോട്ടെ - എം.വി ഗോവിന്ദന്‍


എം.വി.ഗോവിന്ദൻ മാസ്റ്റർ (ഫയൽ ചിത്രം|മാതൃഭൂമി)

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെടുന്നതായ വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയതാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക ?. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേയറെ കാണാനില്ലെന്ന ബിജെപിയുടെ വിമര്‍ശനം അദ്ദേഹം തള്ളി. മേയര്‍ കോഴിക്കോടുനിന്ന് വന്നുകൊണ്ടിരിക്കുകയാണ്. മേയറെ കാണുന്നതോടെ ബിജെപി നിലപാടുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാടില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് പുറത്തുവന്നത് സംബന്ധിച്ച ചോദ്യങ്ങളോടാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.

ഗവര്‍ണറുടെ ചാന്‍സലര്‍ പദവി റദ്ദാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. കേരള സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്നകാര്യത്തില്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി നിയമപരമായും ഭരണഘടനാപരമായും എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍ക്ക് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഒപ്പിടാം, തിരിച്ചയയ്ക്കാം, അല്ലാത്തപക്ഷം രാഷ്ട്രപതിക്കയക്കാം. എന്നാല്‍ നിയമപരമല്ലാത്ത കാര്യമാണ് ഗവര്‍ണറും ചെയ്തുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം മറുപടി നല്‍കി. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നിലപാടും ഈ വിഷയത്തില്‍ സ്വീകരിക്കും. വര്‍ഗീയ ധ്രുവീകരണത്തിന് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് ആര്‍എസ്എസ്സും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും മറ്റ് വര്‍ഗീയ ശക്തികളും ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്നുപറഞ്ഞ് നിലപാട് മാറ്റിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചു.

Content Highlights: Mayor Arya Rajendran CPM MV Govindan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented