40 അടിയില്‍ കുഴിച്ചിട്ടാലും മണത്തറിയും; മായയും മര്‍ഫിയും കേരള പോലീസിന്റെ അഭിമാനം


മായയും മർഫിയും

പത്തനംതിട്ട: മായയും മര്‍ഫിയും.. കേരള പോലീസിന്റെ അഭിമാനതാരങ്ങളാണ് ഈ ഡോഗ് സ്‌ക്വാഡ് അംഗങ്ങള്‍. ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളെ പോലീസ് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഒപ്പം ഇവരുമുണ്ടായിരുന്നു. കൊലപാതകം അരങ്ങേറിയ വീട്ടുപരിസരത്ത് പരിശോധന നടത്താനായിരുന്നു തൃശൂരിലെ പോലീസ് ക്യാമ്പില്‍ നിന്ന് മായയേയും മര്‍ഫിയേയുമെത്തിച്ചത്. തെളിവെടുപ്പിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഇരുവരും.

സംഭവസ്ഥലത്ത് എത്തിച്ചയുടന്‍ മായയും മര്‍ഫിയും പണി തുടങ്ങിയിരുന്നു. കാടുപിടിച്ചുകിടന്ന വിജനമായ പറമ്പില്‍ അല്‍പനേരം അലഞ്ഞുതിരിഞ്ഞതിനു ശേഷം ഇവര്‍ ഓടിയത് സമീപത്തെ കാവിലേക്കായിരുന്നു. നരബലിക്ക് ശേഷം രക്തമൊഴുക്കിയത് ഇവിടെയാണെന്ന് പ്രതി ലൈല പിന്നീട് പോലീസിനോട് പറഞ്ഞു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ കഡാവര്‍ ഡോഗുകളാണ് മായയും മര്‍ഫിയും. ബെല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍പ്പെട്ടതാണ് ഈ നായ്ക്കള്‍. ഊര്‍ജസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലാണ് ഇക്കൂട്ടര്‍. ഇവരുടെ ബുദ്ധികൂര്‍മത പലപ്പോഴും പോലീസിനെപ്പോലും അമ്പരപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തെ പരിശീലനത്തിനിടെ തന്നെ മായയും മര്‍ഫിയും തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

ഹ്യൂമന്‍ റിസോണന്‍സ് ഡിറ്റക്ഷന്‍ഡോഗ്‌സ് എന്ന വിഭാഗത്തിലാണ് മായയും മര്‍ഫിയും ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താനും മണം പിടിക്കാനും വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. മണ്ണില്‍ 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി, കൊക്കയാര്‍ എന്നിവിടങ്ങളില്‍ മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് മായയും മര്‍ഫിയുമായിരുന്നു. പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങളാണ് മായ ഒറ്റയ്ക്ക് കണ്ടെത്തിയത്. കൊക്കയാറില്‍ മായയും മര്‍ഫിയും ചേര്‍ന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

2020 മാര്‍ച്ചിലാണ് മായയും മര്‍ഫിയും സേനയുടെ ഭാഗമായത്.

Content Highlights: Maya and Murfi human resonance detection dogs of kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented