കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ക്രമിനല്‍ നിയമമാണെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇത് പഴയ ബ്രിട്ടീഷ് ആധിപത്യത്തിന് സമാനമായ സംഗതിയാണ്. ഓരോ മുസ്ലീം മത വിശ്വാസിയേയും ആശങ്കയിലാഴ്ത്തുന്ന ഈ നിയമത്തിനെതിരേ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹ്മാനി.
റഫാല്‍ കേസില്‍ രേഖ കാണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടുവെന്നാണ് മറുപടി നല്‍കിയത്. ഭരണകൂടത്തിന് പോലും രേഖകള്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെയാണ് പാവപ്പെട്ട ജനങ്ങള്‍ 1971 ന് മുമ്പുള്ള രേഖകള്‍ കാണിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ബാബറി മസ്ജിദിന്റെ കാര്യത്തില്‍ തെറ്റായ പ്രചാരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. അവിടെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് സുപ്രീം കോടതി എവിടേയും പറഞ്ഞിട്ടില്ല. മാത്രമല്ല ഇതിനുള്ള ഒരു തെളിവും കണ്ടെത്താനും സാധിച്ചിട്ടില്ല. പക്ഷെ മറിച്ചാണ് പ്രചാരണം നടക്കുന്നത്. ഇത് കൃത്യമായ ഗൂഡാലോചനയാണ്.
മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും നടക്കാന്‍ പാടില്ലാത്തതാണെന്നും കോടതി കണ്ടെത്തി. പക്ഷെ അവര്‍ക്കെതിരേ ഒരു നടപടിയും എടുക്കാതെ അവര്‍ക്കു തന്നെ മസ്ജിദ് വിട്ടുകൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടത് ഇത് ഏറെ നിരാശാജനകമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Maulana Muhammad wali Rahmani about citizenship amendment bill