മാത്യു ലോപ്പസ്തിരുവനന്തപുരം: മാതൃഭൂമി ജീവനക്കാരന്‍ മാത്യു ലോപ്പസ്(53) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 

21 വര്‍ഷമായി മാതൃഭൂമി ജീവനക്കാരനായിരുന്നു. ഭാര്യ: ജയന്ത മാത്യു, മക്കള്‍: റെയ്നാള്‍ഡോ മാത്യു, ഹന്ന മാത്യു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന്.