മട്ടന്നൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് മോശമായി പെരുമാറിയ എഎസ്ഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ സ്റ്റേഷനിലെ എഎസ്ഐ കെ. മനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍, ആശിഷ് പി. രാജന്റെ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയില്‍ കേസെടുക്കാന്‍ പ്രത്യേക വകുപ്പുകള്‍ ഇല്ലെന്ന് കാട്ടിയാണ് പോലീസ് കേസെടുക്കാത്തത്. ഇതിനിടെയാണ് ആശിഷിനെ കൈയേറ്റം ചെയ്തെന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മനോജിനെ സസ്പെന്‍ഡ് ചെയ്തത്.
കലോത്സവത്തിന് പോയി മടങ്ങിയെത്തിയ പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു മനോജ് ആശിഷിന്റെ കോളറില്‍ പിടിക്കുന്നതിന്റെയും തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
എന്നാല്‍, ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനും പോലീസുകാരന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, സ്റ്റേഷനില്‍ വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ ഉണ്ടായതിനാല്‍ അപരിചിതരായ ആളുകളെ പോലീസ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..