
വാൻ ഇഫ്ര സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ മഖ്ദും മുഹമ്മദിൽ നിന്ന് മാതൃഭൂമി സീനിയർ ചീഫ് മാനേജർ വികാസ് അഗർവാൾ (ഇടത്)പുരസ്കാരം ഏറ്റുവാങ്ങുന്നു.
ന്യൂഡൽഹി: ദിനപത്രങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും അന്തര്‍ ദേശീയ സംഘടനയായ വാന്‍ ഇഫ്ര സൗത്ത് ഏഷ്യന്‍ ഡിജിറ്റല്‍ മീഡിയ പുരസ്കാരം മാതൃഭൂമി ഡോട്ട് കോമിന് സമ്മാനിച്ചു. ഡൽഹി എയ്റോസിറ്റിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ മാതൃഭൂമി സീനിയർ ചീഫ് മാനേജർ വികാസ് അഗർവാൾ വാൻ ഇഫ്ര സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ മഖ്ദും മുഹമ്മദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഫയര്‍ ആന്റ് ഫ്ളെയിം എന്ന വീഡിയോ പരമ്പരയ്ക്കാണ് പുരസ്കാരം. ബെസ്റ്റ് യൂസ് ഓഫ് ഓണ്‍ലൈന്‍ വീഡിയോ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
ഈ വിഭാഗത്തില്‍ ദ് വയറിനാണ്(സഡക് സെ സന്‍സദ്) സ്വര്‍ണം. ബി.ബി.സി. ന്യൂസിന്(ലിങ്ക് ഓഫ് ദ് എര്‍ത്ത്) വെള്ളി സമ്മാനിച്ചു. ദക്ഷിണ ഏഷ്യയിലെ ഇരുപതിലധികം മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് അയച്ച എണ്‍പതിലധികം എന്‍ട്രികളില്‍ നിന്നാണ് മാതൃഭൂമി ഡോട്ട് കോം മൂന്നാം സ്ഥാനത്തെത്തിയത്.
നമുക്കു ചുറ്റുമുള്ള, എന്നാല്‍ അറിയപ്പെടാത്ത സാധാരണ ജീവിതങ്ങളുടെ അസാധാരണമായ ജീവിതഗാഥയാണ് ഫയര്‍ ആന്റ് ഫ്ളെയിം എന്ന വീഡിയോ പരമ്പരയുടെ അടിസ്ഥാനം. ഈ പരമ്പരയിലെ ആദ്യ വീഡിയോ തന്നെ ഏറെ ശ്രദ്ധേയമായി. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയായ ഷീജ തന്റെ ജീവിതകഥ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ 35 ലക്ഷത്തിലധികം പേരാണ് കണ്ടത്. തുടര്‍ന്നും ഈ പരമ്പരയില്‍ വന്ന വീഡിയോകള്‍ നമുക്കന്യമായ ഒട്ടേറെ വ്യത്യസ്ത ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായി മാറി.
വാന്‍ ഇഫ്രയും ഗൂഗിളും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
Content Highlights: Mathrubhumi wins Wan Ifra South Asian Digital Media Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..