YESUDASകോഴിക്കോട്: എണ്‍പതാം പിറന്നാളില്‍ കെ.ജെ. യേശുദാസിന് ആദരവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പ്. മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബി യേശുദാസുമായി നടത്തിയ പ്രത്യേക അഭിമുഖം ഉള്‍പ്പെടെ പ്രത്യേക വിഭവങ്ങളാണ് പതിപ്പിലുള്ളത്. എസ്.പി. ബാലസുബ്രഹമണ്യം, പി. ജയചന്ദ്രന്‍, കന്നഡ ഗായകന്‍ രമേശ് ചന്ദ്ര എന്നിവരുടെ യേശുദാസ് അനുഭവത്തിനൊപ്പം ടി.ടി. ശ്രീകുമാര്‍, ഇ.പി. രാജഗോപാലന്‍, രവി മേനോന്‍, സി.എസ്. മീനാക്ഷി, എസ്. ഗോപാലകൃഷ്ണന്‍, ഡോ. സുവര്‍ണ നാലപ്പാട്ട്, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവരുടെ യേശുദാസ് പഠനങ്ങളും നൂറ്റിപ്പതിനാറ് പേജുകളുള്ള പതിപ്പിലുണ്ട്.

കെ.ജി.എസ്. യേശുദാസിനെക്കുറിച്ചെഴുതിയ എവിടെയും എന്ന പുതിയ കവിത കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാനും ആഴ്ചപ്പതിപ്പ് വഴിയൊരുക്കുന്നു. വിവിധ ഭാഷകളില്‍ യേശുദാസ് പാടിയ ഒട്ടേറെ ഗാനങ്ങളിലേക്കുള്ള ക്യു.ആര്‍. കോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ യേശുദാസിനൊപ്പം ക്യാമറയുമായി സഞ്ചരിച്ച ലീന്‍ തോബിയാസ് പകര്‍ത്തിയ യേശുദാസ്-നമ്പിയത്ത് സമാഗമം, മദനനും കെ. ഷെരീഫും മനു കള്ളിക്കാടും വരച്ച യേശുദാസ്, വിവിധ കാലങ്ങളിലെ ഫോട്ടോകള്‍ തുടങ്ങിയവയുമുണ്ട്.

Content Highlights: K.J.Yesudas at 80, mathrubhumi weekly special issue