കോവിഡ്-19 അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ മാതൃഭൂമി ഡോട്ട് കോമും കാലിക്കറ്റ് ചെസ്റ്റ് ക്ലബും സംയുക്തമായി വെബിനാര്‍ സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധം, കോവിഡ് വാക്‌സിനേഷന്‍, കോവിഡാനന്തര ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ സംസാരിച്ചു. 

മഞ്ചേരി മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടിപി രാജഗോപാല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. മെയ്ത്ര ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റും കോഴിക്കോട് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ. കെവി മധു ആണ് വെബിനാര്‍ മോഡറേറ്റ് ചെയ്തത്. 

കോവിഡ് മൂന്നാം തരംഗം സാധ്യതകള്‍, വാക്‌സിനേഷന്‍, കോവിഡ് ചികിത്സയിലെ മുന്നേറ്റം, കോവിഡ് ലക്ഷണങ്ങള്‍, രോഗസങ്കീര്‍ണതകള്‍, മരണനിരക്ക്, കോവിഡാന്തര പ്രശ്‌നങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ച വെബിനാറില്‍ നടന്നു. 

മെയ്ത്ര ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റും കോഴിക്കോട് ചെസ്റ്റ് ക്ലബ് പ്രസിഡന്റുമായ ഡോ. കെവി മധു, ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സാബിര്‍ എംസി, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവി ഡോ.കെപി സുരാജ്, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സുധീര്‍, കോഴിക്കോട് പിവിഎസ് ആശുപത്രി, മലബാര്‍ മെഡിക്കല്‍ കോളേജ് സീനിയര്‍ കണ്‍സള്‍ട്ടന്റും ഐഎംഎ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത്ത് ഭാസ്‌കര്‍, 
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ പള്‍മണോളജിസ്റ്റ് ഡോ.വിപിന്‍ വര്‍ക്കി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയും പ്രിന്‍സിപ്പലുമായ ഡോ. രവീന്ദ്രന്‍ എന്നിവര്‍ വെബിനാറില്‍ വിശദമായി സംസാരിച്ചു. 

മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്ത വെബിനാറില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞു. 

വെബിനാര്‍ പൂര്‍ണരൂപം കാണാന്‍