കാപ്പാട്:  മാതൃഭൂമി സീഡ് ഗ്രീന്‍പാഡില്‍സ് കയാക്കിങ്ങ് യാത്രാ സംഘം കാപ്പാട് ബീച്ചിലെത്തി. കൊല്ലം അഷ്ടമുടിക്കായലിലെ ബോട്ട് ജട്ടിയില്‍ നിന്നാരംഭിച്ച യാത്ര പുഴകളും കായലുകളും താണ്ടികടലുണ്ടിയില്‍ നിന്നും കടല്‍മാര്‍ഗമാണ് കാപ്പാട് ബീച്ചിലെത്തിയത്.

മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറുന്ന കടലക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണ ചുമതല ബോധ്യപ്പെടുത്തുന്നതിനായി നടത്തുന്ന കയാക്കിങ്ങ് യാത്രാ സംഘത്തിന് തീരദേശ മേഖലകളിലെ സ്‌കൂളുകളടക്കമുള്ള പരിസ് ഥിതി സംഘങ്ങള്‍ സ്വീകരണമൊരുക്കി.

യാത്രക്കിടയില്‍ കടലില്‍ കണ്ടെത്തിയ പ്ലാസ്റ്റക് മാലിന്യങ്ങളെക്കുറിച്ച് സ്വീകരണ കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.കാപ്പാട് കടലിലും ബീച്ചിലും പ്ലാസ്റ്റിക്ക് ബോട്ടിലുകളും ബീയര്‍ കുപ്പികളുമാണ് പ്രധാന പ്രശ്‌നം. പാറയിലെറിഞ്ഞ് പൊട്ടിക്കുന്ന കുപ്പിച്ചില്ലുകളില്‍ ചവിട്ടി പരിക്കേല്‍ക്കുന്ന സഞ്ചാരികളേറെയാണ് കാപ്പാട് ബീച്ചില്‍ .

തീരദേശങ്ങളിലെ വിവാഹ വീടുകളിലെ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കടലില്‍ തള്ളുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവ കടലില്‍ കിലോമീറ്ററുകളോളം പരന്നൊഴുകകയാണ്. തിക്കോടിലൈറ്റ് ഹൗസിന് സമീപം വിശ്രമകേന്ദ്രമാക്കിയ സംഘം ബുധനാഴ്ച പുലര്‍ച്ചെ യാത്ര തുടരും.ജനുവരി 14 ന് കണ്ണൂരില്‍ സമാപിക്കും. മാതൃഭൂമി പ്രതിനിധികളായ കെ.സി. കൃഷ്ണകുമാര്‍, കെ.കെ.ദിലീപ് കുമാര്‍, ബിജിഷ് എന്നിവര്‍ യാത്രയ്‌ക്കൊപ്പമുണ്ട്.