കൊച്ചി: പ്രകൃതിയുടെ കാവലാളുകളായി പുതിയ തലമുറയെ മാറ്റിയെടുക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ വിശുദ്ധ സന്ദേശമായി സ്വയം മാറുകയും ചെയ്ത 'മാതൃഭൂമി സീഡി'ന്റെ സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണം ഒമ്പതാം തീയതി വെള്ളിയാഴ്ച എറണാകുളത്ത് നടക്കും. 

കലൂര്‍, ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ രാവിലെ 10.30ന് ചേരുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനം കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ഉദ്ഘാടനം ചെയ്യും. 

'മാതൃഭൂമി' മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വനം, പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വനംവകുപ്പ് മേധാവി ഡോ. ബി.എസ്. കോറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ, ഫെഡറല്‍ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍, ജനറല്‍മാനേജര്‍ തമ്പി കുര്യന്‍ എന്നിവര്‍ സംബന്ധിക്കും.

കഴിഞ്ഞ വര്‍ഷം സീഡ് പ്രവര്‍ത്തനത്തില്‍ ഏറ്റവും മികവുകാട്ടി സംസ്ഥാന തലത്തില്‍ മുന്നിലെത്തിയ വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ പുരസ്‌കാരം നല്‍കും.