ചീഫ് സെക്രട്ടറി വി.പി ജോയ് | ഫോട്ടോ - കെ.കെ സന്തോഷ്
കോഴിക്കോട്: മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് നിര്‍വഹിക്കും.
.jpg?$p=90dfb9e&w=610&q=0.8)
സബ് കളക്ടര്‍ വി. ചെല്‍സാസിനി, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എ.സി.എഫ്. എം. ജോഷില്‍, കൃഷി അസി. ഡയറക്ടര്‍ അനിതാ പാലേരി എന്നിവര്‍ സംസാരിക്കും. ഡോ. വി.പി. ജോയ് (ജോയ് വാഴയില്‍) രചിച്ച പരിസ്ഥിതി കവിതകളുടെ സംഗീതാവിഷ്കാരത്തോടെ രാവിലെ 11-ന് പരിപാടി തുടങ്ങും. സീഡ് വിദ്യാര്‍ഥികള്‍ വരച്ച 'അക്ഷരാര്‍ഥത്തില്‍ പ്രകൃതി' ചിത്രപ്രദര്‍ശനവും ഉണ്ടാകും.
Content Highlights: Mathrubhumi seed anniversary
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..